Activate your premium subscription today
തിരുവനന്തപുരം∙ ഡിജിറ്റൽ സർവകലാശാല വിസി സ്ഥാനത്തുനിന്നു ഡോ.സജി ഗോപിനാഥ് 26നു വിരമിക്കുന്നതോടെ ഡിജിറ്റൽ സർവകലാശാലയ്ക്കും അദ്ദേഹം വിസിയുടെ അധിക ചുമതല വഹിച്ചിരുന്ന സാങ്കേതിക സർവകലാശാലയ്ക്കും വിസിമാരില്ലാതാകും.
തിരുവനന്തപുരം : കേരള ഡിജിറ്റൽ സർവകലാശാലയിൽ പിജി, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി. പിജി പ്രവേശനം സർവകലാശാല ജൂൺ 8നു നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലോ സിയുഇടി പിജി 2024 മാർക്കിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും. എംബിഎ പ്രവേശനത്തിന് കെമാറ്റ്, സിമാറ്റ്, ക്യാറ്റ്,
തിരുവനന്തപുരം∙ കാർഷിക മേഖലയിൽ ഉൾപ്പെടെ കൂടുതൽ ഉൽപാദനക്ഷമത സാധ്യമാക്കുന്ന എഐ പ്രോസസർ സംസ്ഥാനത്ത് വികസിപ്പിച്ചു. ‘കൈരളി’ എന്ന പേരിൽ കേരള ഡിജിറ്റൽ സർവകലാശാലയാണ് നിർമിതബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകൾക്കായി എഐ പ്രോസസർ വികസിപ്പിച്ചത്. ഗതാഗതം, ആരോഗ്യം, വ്യോമയാനം, മൊബൈൽ സാങ്കേതികത, ഡ്രോണുകൾ തുടങ്ങിയ മേഖലകളിലും പ്രോസസർ മുതൽക്കൂട്ടാവും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാലയിൽ എഐ പ്രോസസർ വികസിപ്പിക്കുന്നത്. രാജ്യത്ത് മദ്രാസ് ഐഐടി, സി–ഡാക് തുടങ്ങിയ സ്ഥാപനങ്ങൾ മുൻപ് ഇത്തരം പ്രോസസറുകൾ വികസിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തിനു പുറത്തുള്ള സർവകലാശാലകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്ന ഏജൻസികളെ നിയന്ത്രിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നൽകിയ ശുപാർശകൾ നിയമ വകുപ്പ് പരിശോധിക്കുന്നു. കൗൺസിൽ തയാറാക്കിയ കരടു ബില്ലാണ് വകുപ്പിന്റെ പരിഗണനയിലുള്ളത്.
തിരുവനന്തപുരം∙ സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും അടുത്ത അധ്യയനവർഷം മുതൽ 4 വർഷ ബിരുദ പ്രോഗ്രാം നടപ്പാക്കുന്നതിന്റെ ഭാഗമായി വൈസ് ചാൻസലർമാരുടെ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. വിദ്യാഭ്യാസ കൺസൽറ്റൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണത്തിനു സർക്കാരിനോട് ശുപാർശ ചെയ്യാനും പുനഃസംഘടിപ്പിച്ച
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള 2023 ഓഗസ്റ്റിലെ പിജി, പിഎച്ച്ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 15 വരെ സ്വീകരിക്കും. 1.എംടെക്: 60% എങ്കിലും മാർക്കോടെ (തുല്യ ഗ്രേഡോടെ) പ്രസക്ത ബിടെക് /എംഎസ്സി/എംസിഎ വേണം. ബന്ധപ്പെട്ട വിഷയത്തിലെ ഗേറ്റ് / ഡിജിറ്റൽ യൂണിവേഴ്സിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DUAT) /
തിരുവനന്തപുരം∙ കേരള ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാന്സലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. സാങ്കേതിക സർവകലാശാല വിസി ഡോ.എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി
ഉന്നത നിലവാരം പുലർത്തുന്ന അധ്യാപനം, ആധുനിക പഠന സൗകര്യങ്ങൾ, മികച്ച പ്ലേസ്മെന്റ് ശരാശരി - ഇതൊക്കെ ആയിരിക്കും ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരഞ്ഞെടുപ്പിൽ ഊന്നൽ കൊടുക്കുന്ന ഘടകങ്ങൾ. എന്നാൽ മേൽപറഞ്ഞ ഘടകങ്ങളോടൊപ്പം മികച്ച തൊഴിൽ
കേരള ഡിജിറ്റൽ സർവകലാശാല ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു. എംടെക്, എംഎസ്സി, എംബിഎ, പിജി ഡിപ്ലോമ കോഴ്സുകളിലേക്കാണു പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മേയ് 1. പ്രവേശന പരീക്ഷ ജൂൺ 5ന്. കോഴ്സുകൾ: എംടെക് ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എംടെക് ഇൻ
സ്റ്റീലിനെക്കാൾ ഇരുനൂറു മടങ്ങ് കരുത്ത്. വണ്ടർ മെറ്റീരിയൽ എന്നു വിളിപ്പേര്. ഇലക്ട്രോണിക്സ് വ്യവസായരംഗത്തും മറ്റും ഭാവിയിൽ നിർണായക സ്ഥാനമുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഗ്രാഫീന്റെ ഗവേഷണത്തിൽ ലോകത്തിനൊപ്പം അണിചേരുകയാണു കേരളവും...Graphene Research, Career Guru, Course Job
Results 1-10