Activate your premium subscription today
ഗായകൻ എം.ജി.ശ്രീകുമാർ ആലപിച്ച അയ്യപ്പഭക്തിഗാനം പ്രേക്ഷകഹൃദയങ്ങളിലേക്ക്. ‘എന്റെ പൊന്നുസ്വാമി’ എന്നു തുടങ്ങുന്ന പാട്ടിന് രാജീവ് ആലുങ്കലാണ് വരികൾ കുറിച്ചത്. സൽജിൻ കളപ്പുര ഈണമൊരുക്കി. ബിജു പൗലോസ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. പുതുമയുള്ള പദ പ്രയോഗങ്ങള് കൊണ്ടു സമ്പന്നമാണ് പാട്ട്.
ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘ഗാനതീർഥം’ ഭക്തിഗാന വിഡിയോ. മോഹൻ ഉദിനൂർ ആണ് പാട്ടിനു വരികൾ കുറിച്ചത്. ഒ.കെ.രവിശങ്കർ ഈണമൊരുക്കി. തീർഥ ജയൻ ആണ് ഗാനം അതിഹൃദ്യമായി ആലപിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായി പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയും ലഭിക്കുന്നു. ‘വന്നൂ വന്നിട്ടും കണ്ണനെ കണ്ടിട്ടും കണ്ണാ
പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടി ‘മാർ ആബോ ദേവലോകക്കരയുടെ സൗഭാഗ്യം’ എന്ന സംഗീത വിഡിയോ. പി.ടി.ജോൺ വൈദ്യൻ തേവലക്കരയാണ് പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വയലിൻ ജോസ് കുണ്ടറ ഈണമൊരുക്കി. ആറാം ക്ലാസ് വിദ്യാർഥിനിയായ ഹന്ന മറിയം വിനു ഗാനം ആലപിച്ചു. ‘ആബോ പിതാവേ ആബോ പിതാവേ തേവലക്കരയുടെ പുണ്യ താതാ ദേവലോകക്കരയിൻ
മനോരമ മ്യൂസിക് പ്രകാശനം ചെയ്ത ‘ശ്രീനന്ദം’ ഭക്തിഗാന ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ബി.രാജഗോപാൽ ആണ് പാട്ടിന്റെ രചനയും സംഗീതസംവിധാനവും നിർവഹിച്ചത്. രാധിക അശോക് ഗാനം ആലപിച്ചു. ഗുരുവായൂർ ഉണ്ണിക്കണ്ണനുള്ള ഉറക്കുപാട്ട് എന്ന നിലയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഉണ്ണിക്കണ്ണനായി
‘ശ്രീബാലവിഘ്നേശ്വരനുണ്ണി’ എന്ന പേരിൽ പുറത്തിറങ്ങിയ ഭക്തിഗാന വിഡിയോ ആസ്വാദകഹൃദയങ്ങൾ ഏറ്റെടുക്കുന്നു. ഒ.കെ.രവിശങ്കറാണ് പാട്ടിന് ഈണമൊരുക്കിയത്. ഡോ.ദിനേശ് കൈപ്പിള്ളിയുടെ വരികൾക്ക് ലീന മനോജ് സ്വരമേകി. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. വിനായക
കഴിഞ്ഞ സെപ്റ്റംബർ എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് സാനു സാജൻ അവറാച്ചന്റെ 'നിത്യവും എൻ അമ്മ' എന്ന ഗാനം റിലീസ് ചെയ്തു.
8 നോമ്പിനോടനുബന്ധിച്ച് മനോരമ മ്യൂസിക് പുറത്തിറക്കിയ മരിയൻ ഭക്തിഗാനങ്ങൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഉഷകാല താരകമേ, അമ്മേയമ്മേ നല്ലയമ്മേ, മാലാഖമാരുടെ റാണി എന്നീ ഗാനങ്ങളാണ് പ്രേക്ഷകർക്കരികിലെത്തിയത്. ഡോ.വിൻസന്റ് വാരിയത്ത് ആണ് എല്ലാ പാട്ടുകൾക്കും വരികൾ കുറിച്ചു സംഗീതം പകർന്നത്. ‘ഉഷകാല താരകമേ’ എന്നു
ആസ്വാദകഹൃദയങ്ങൾ കീഴടക്കി ഭക്തിഗാനം ‘കന്യാതനൂജ’. എലിസബത്ത് കലംപനയിലിൽ ആണ് പാട്ടിനു വരികൾ കുറിച്ചത്. രാഹുൽ വേദ ഈണമൊരുക്കിയ ഗാനം ശ്രേയ ഫിലിപ് ആലപിച്ചു. ലളിത് തല്ലൂരിയാണ് പാട്ടിനു വേണ്ടി പുല്ലാങ്കുഴലിൽ ഈണമൊരുക്കിയത്. സുജിത് ഹൈദർ താഹ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. അഖിൽ രാജ് വി.എസ് ആണ് മിക്സിങ്
ആത്മാവിൽ തൊടുന്ന ആലാപനവുമായി യേശുദാസിന്റെ പുതിയ ഭക്തിഗാനം. ദിവ്യാഞ്ജലി എന്ന ആൽബത്തിനുവേണ്ടിയാണ് റൂഹ എന്ന തുടങ്ങുന്ന ഗാനം യേശുദാസ് ആലപിച്ചത്. ഫാ.ജോൺ പിച്ചാപ്പിള്ളിയുടെ വരികൾക്ക് കെ.ജി പീറ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. തരംഗിണിയുടെ ഏറ്റവും പുതിയ ക്രിസ്ത്രീയ ഭക്തിഗാന ആൽബമാണ് ദിവ്യാഞ്ജലി. മികച്ച
വിഷുവിനോടനുബന്ധിച്ചു പുറത്തിറക്കിയ ‘ഹരിചന്ദനം’ സംഗീത വിഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. രാധാകൃഷ്ണൻ കുന്നുംപുറം ആണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. കേരളപുരം ശ്രീകുമാർ സംഗീതമൊരുക്കിയ ഗാനം സജി സതീശൻ ആലപിച്ചു. സ്നേഹ, രേഷ്മ, ചന്ദു ചന്ദ്രൻ, രാജേന്ദ്രൻ, സജീവ് മോഹൻ എന്നിവരും ആലാപനത്തിൽ
Results 1-10 of 89