Activate your premium subscription today
നവംബർ 6ന് മൂന്നാം കാറ്റഗറി ചുഴലിക്കാറ്റായ റാഫേൽ പടിഞ്ഞാറൻ ക്യൂബയിൽ ആഞ്ഞടിച്ചതിൽ 100ലധികം വീടുകളാണ് തകർന്നത്. ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ശക്തമായ കാറ്റിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ദ്വീപിന്റെ ഭൂരിഭാഗം മേഖലയും ദിവസങ്ങളോളം ഇരുട്ടിലാവുകയും ചെയ്തിരുന്നു.
റാസൽഖൈമ ∙ റാസൽഖൈമയിൽ ഇൗമാസം 23 ന് ഉച്ചതിരിഞ്ഞ് വീശിയത് ചുഴലിക്കാറ്റ് അല്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻഎംസി) അധികൃതർ. ചുഴലിക്കാറ്റാണെന്ന രീതിയിൽ സമൂഹമാധ്യമത്തിൽ വ്യാപകമായി ചിത്രം പ്രചരിച്ചിരുന്നു.റാസൽഖൈമയിലെ ഖദീറ മേഖലയിലുണ്ടായ കാറ്റിന്റെ ചിത്രമാണ് ചുഴലിക്കാറ്റ് എന്ന പേരിൽ പ്രചരിച്ചത്. എന്നാൽ
മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ അണുബാധയെ തുടർന്ന് ഫ്ലോറിഡയിൽ ഈ വർഷം 13 പേർ മരിച്ചു. 2024ൽ 74 പേരിൽ വിബ്രിയോ വൾനിഫിക്കസ് അണുബാധ സ്ഥരീകരിച്ചതായ് ഫ്ലോറിഡയിലെ ആരോഗ്യ അധികൃതർ അറിയിച്ചു.
വാഷിങ്ടൻ ∙ യുഎസിനെ നടുക്കിയ മിൽട്ടൻ കൊടുങ്കാറ്റിൽ ഫ്ലോറിഡയിൽ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. വീടുകൾ തകർന്നവർക്കും മറ്റ് നാശനഷ്ടങ്ങൾ നേരിട്ടവർക്കും സഹായം ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
റ്റാംബ (യുഎസ്) ∙ ഫ്ലോറിഡയിലെങ്ങും ആഞ്ഞടിച്ച മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റിൽ 11 മരണം. സെന്റ് ലൂസി കൗണ്ടിയിലെ ഫോർട്ട് പിയേഴ്സിലാണ് 6 മരണവും. സെന്റ് പീറ്റേഴ്സ്ബർഗിൽ പെയ്ത 41 സെന്റിമീറ്റർ മഴ പ്രളയമുണ്ടാക്കി. ഹിൽസ്ബറ, പിനെലസ്, സരസുട്ട, ലീ കൗണ്ടികളിലാണ് കൂടുതൽ നാശം. ഒട്ടേറെ മരങ്ങൾ കടപുഴകി. കെട്ടിടങ്ങൾ തകർന്നു. വെള്ളപ്പൊക്കത്തിൽ റോഡുകളും പാലങ്ങളും മുങ്ങി. ഗതാഗതം തകരാറിലായി. പലയിടത്തും വൈദ്യുതി വിതരണം ഭാഗികമായി. 112 കിലോമീറ്റർ വേഗത്തിൽ സിയെസ്റ്റ കീയിൽ തീരംതൊട്ട മിൽട്ടൻ മഴയും കാറ്റുമായി നാശംവിതച്ചശേഷം പിൻവാങ്ങി.
റ്റാംപ ∙ ഫ്ലോറിഡയിൽ മിൽട്ടൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഫ്ലോറിഡയിലെ സിയസ്റ്റ കീയ്ക്ക് സമീപം മണിക്കൂറിൽ 120 മൈൽ വേഗതയിൽ വീശിയ മിൽട്ടൻ കൊടുങ്കാറ്റ് മൂന്നാം കാറ്റഗറി ചുഴലിക്കാറ്റായിട്ടാണ് കരയിലേക്ക് പ്രവേശിച്ചത്.
റ്റാംപ ∙ അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുത്ത് മില്ട്ടന് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലാണ് മില്ട്ടന് തീരത്തേക്ക് അടുത്തുന്നത്.
ഫ്ലോറിഡ∙ കാറ്റഗറി 5 ലേക്ക് മാറിയതോടെ മിൽട്ടൺ ചുഴലിക്കാറ്റ് ഭീതിയിൽ യുഎസ്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തിൽപ്പെട്ടവയെയാണ് കാറ്റഗറി 5ൽ ഉൾപ്പെടുത്തുക. ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡ തീരത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
മിൽട്ടൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ റ്റാംപയിലും സെന്റ് പീറ്റേഴ്സ്ബർഗിലും കനത്ത ആഘാതം ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
സൗത്ത് കാരോലൈന ∙ ഹെലൻ ചുഴലിക്കാറ്റിൽ വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം. സൗത്ത് കാരോലൈനിലെ മാർസിയ (74), ജെറി (78) എന്നിവരാണ് മരിച്ചത്.
Results 1-10 of 23