ADVERTISEMENT

റ്റാംപ ∙ അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുത്ത് മില്‍ട്ടന്‍ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലാണ് മില്‍ട്ടന്‍ തീരത്തേക്ക് അടുത്തുന്നത്. കഴിഞ്ഞ ദിവസം കാറ്റഗറി 4 ൽ ഉൾപ്പെടുത്തിയ കൊടുങ്കാറ്റ് ഇന്ന് കാറ്റഗറി 5 ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പടിഞ്ഞാറൻ-മധ്യ ഫ്ലോറിഡയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നാണ് മിൽട്ടനെന്നും ഒഴിപ്പിക്കലുകളും മറ്റ് തയാറെടുപ്പുകളും ഇന്ന് പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. 

കഴിഞ്ഞ ദിവസം രാവിലെ മെക്സിക്കോ ഉൾക്കടലിന് മുകളിലൂടെ മിൽട്ടൻ,  റ്റാംപയിലേക്ക് ആഞ്ഞടിച്ചു. ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം പറയുന്നതനുസരിച്ച് ഇന്ന് രാത്രിയോടെ റ്റാംപയ്ക്കും ഫോർട്ട് മിയേഴ്‌സിനും ഇടയിൽ മിൽട്ടൻ തീരംതൊടും. 

16 കൗണ്ടികളിലായി 10 ലക്ഷത്തിലധികം ആളുകളോട് ഫ്ലോറിഡയിൽ നിന്ന് മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 22 ദശലക്ഷത്തിലധികം നിവാസികളിൽ 20 ദശലക്ഷത്തിലധികം പേരും ചുഴലിക്കാറ്റിന്റെ ഭീതിയിലാണ്. കൂടാതെ 4,636 തടവുകാരെ മാറ്റിപ്പാർപ്പിച്ചു. 

English Summary:

Hurricane Milton Takes Aim Near Tampa Bay, Florida, Once Again a Category 5 storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com