ADVERTISEMENT

ഫ്ലോറിഡ ∙ മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ അണുബാധയെ തുടർന്ന് ഫ്ലോറിഡയിൽ ഈ വർഷം 13 പേർ മരിച്ചു. 2024ൽ 74 പേരിൽ വിബ്രിയോ വൾനിഫിക്കസ് അണുബാധ സ്ഥരീകരിച്ചതായ് ഫ്ലോറിഡയിലെ ആരോഗ്യ അധികൃതർ അറിയിച്ചു. 

2023-ൽ 46 കേസുകളാണ് ഫ്ലോറിഡ റിപ്പോർട്ട് ചെയ്തത്. ഇതിൽ 11 പേർ മരിച്ചു. സമുദ്രജലത്തിൽ കാണപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്. ഇവയ്ക്ക് ഉപ്പ് രസം ആവശ്യമാണെന്ന് ഫ്ലോറിഡ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ മാസം ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റാണ്, ബാക്ടീരിയ കേസുകളുടെ വർധനവിന് കാരണമെന്ന്  അധികൃതർ അറിയിച്ചു. 

English Summary:

Florida Reports 13 Deaths from Rare Flesh-Eating Bacteria after Hurricanes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com