Activate your premium subscription today
കാത്തിരുന്ന യാത്രയല്ല. സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് ഏറ്റെടുക്കേണ്ടിവന്നതുമല്ല. മുൻകൂട്ടി ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരുനാൾ ഇതു വേണ്ടിവന്നു. ഈ യാത്ര.
വിഖ്യാതനായ സെൻഗുരു തിക് നാട്ട് ഹൻ തെക്കൻ ഫ്രാൻസിലെ ആശ്രമത്തിലിരുന്നു വിയറ്റ്നാമിലെ തന്റെ ഗ്രാമത്തെപ്പറ്റി ഒരു കഥ പറഞ്ഞു. ലോട്ടസ്ടീ എന്താണെന്ന് വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു ഗുരു. വർഷങ്ങൾക്കു മുൻപ് വിയറ്റ്നാമിൽ ആളുകൾ ചെറുവഞ്ചിയിൽ താമരക്കുളത്തിലേക്കു തുഴഞ്ഞുപോയിരുന്നു. വിരിഞ്ഞുനിൽക്കുന്ന
വീടും പറമ്പും കടവും വിട്ട് മറ്റൊരിടത്തേക്കും പോകാതെ ജീവിച്ച വല്യുമ്മ എന്നോടു ചോദിച്ചു: ‘‘നീ വളരെ ദൂരെയല്ലേ, ഞാൻ മരിച്ചാൽ നേരത്തിനു നിനക്ക് എത്താൻ കഴിയുമോ?’’ തൊണ്ണൂറാം വയസ്സിൽ അവരുടെ മരണം സന്ധ്യ കഴിഞ്ഞ നേരത്തായിരുന്നു. രാത്രി മുഴുവനും ബസിലിരുന്നു ഞാൻ തൊട്ടടുത്ത പട്ടണത്തിലിറങ്ങുമ്പോൾ പുലർച്ചെ നാലുമണി
കവിയോ കഥാകൃത്തോ ആകാൻ എന്തെല്ലാം വേണം? എഴുതുന്നതിൽ കഥയോ കവിതയോ ഉണ്ടാകണം. ഇക്കാര്യത്തിൽ സംശയമില്ല. എന്നാൽ വാരികയുടെ ഓഫിസിൽ ലഭിക്കുന്ന നൂറുകണക്കിനു രചനകളിൽനിന്നു പത്രാധിപസമിതി എങ്ങനെയാണു യോഗ്യമായതു കണ്ടെടുക്കുക? പത്രാധിപരുടെ സുഹൃത്താവണോ, വൃത്തത്തിലെഴുതണോ, വിപ്ലവകാരിയാകണോ, ലൈംഗികത വേണോ എന്നിങ്ങനെ എന്തെല്ലാം സംശയങ്ങൾ ഉയരുന്നു.
ഭാഷയിലും കലയിലും ഒരു പരിശീലനവും ലഭിക്കാതെ, ആരുടെയും കൈ പിടിക്കാതെയാണു ഞങ്ങളിൽ ചിലർ അവിടേക്കു പോയത്. മറ്റു ചിലർക്കു ചെറുപ്പം മുതൽ നാട്ടിലോ വീട്ടിലോ സാഹിത്യസംസ്കാരമുള്ള മനുഷ്യരുമായി ഇടപഴകാൻ അവസരമുണ്ടാകും. അല്ലെങ്കിൽ കലാലയങ്ങളിൽ ഉയർന്ന അഭിരുചിയുള്ള അധ്യാപകരുടെ പിന്തുണ ലഭിക്കാൻ ഭാഗ്യമുണ്ടാകും.
പതിനായിരം താളുകൾ എഴുതിയാലും അപൂർണമായ ഒരു താൾ ബാക്കിയുണ്ടെങ്കിൽ അതായിരിക്കും ഏറ്റവും ജിജ്ഞാസയുണ്ടാക്കുക. അതായിരിക്കും ഏറ്റവും അനുഭൂതികൾ തരിക. കനേഡിയൻ കവി ആൻ കാർസൻ ബിസി ആറാം ശതകത്തിലെ യവനമഹാകവി സാഫോയുടെ കവിതകൾ ഇംഗ്ലിഷിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്. സാഫോയുടെ മറ്റു പല പരിഭാഷകളെക്കാൾ മനോഹരമാണ് ‘ഈഫ്
വിഖ്യാതനായ ഫ്രഞ്ച് നോവലിസ്റ്റ് ഗുസ്താവ് ഫ്ലോബേർ എഴുതിയ കത്തുകൾ അദ്ദേഹത്തിന്റെ പ്രധാന രചനകളുടെ കൂട്ടത്തിലാണു പരിഗണിക്കുന്നത്. 1830 നും 1857 നുമിടയിൽ പലർക്കായി ഫ്ലോബേർ എഴുതിയ കത്തുകൾ സമാഹരിച്ചു പുസ്തകമാക്കിയിട്ടുണ്ട്. ഈജിപ്തിൽ ആറുമാസത്തോളം അദ്ദേഹം നടത്തിയ യാത്രകൾക്കിടെ അമ്മയ്ക്കും സുഹൃത്തിനുമെഴുതിയ
എത്ര പ്രയാസകരമായ കാലത്തും നാം സാഹിത്യവും കലയും സംഗീതവുമെല്ലാം ചർച്ച ചെയ്തുകൊണ്ടിരിക്കും. നാം അങ്ങനെയാണു ഭാവിയിലേക്കു നോക്കുന്നത്. സിറിയയിൽ ആഭ്യന്തരയുദ്ധം ശക്തമായിരുന്ന വർഷങ്ങളിൽ ദമാസ്കസിൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കു നടുവിലിരുന്നു പിയാനോ വായിക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യന്റെ
കുട്ടികൾ ഒരു സ്ത്രീയുടെ മുഴുവൻ സ്വപ്നങ്ങളെയും ചവിട്ടിമെതിക്കുന്ന വലിയ ഉത്തരവാദിത്തമായി കഴുത്തിൽ കുരുങ്ങുന്നതാണു നാം ഫിറാന്റെയുടെ ലോകത്തു കാണുന്നത്. ദ് ലോസ്റ്റ് ഡോട്ടറിൽ രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മ, ലെഡ എന്ന കോളജ് പ്രഫസർ, അവരെ ഉപേക്ഷിച്ച് ഒളിച്ചോടുന്നു. കാമുകന്റെ കൂടെ പാർക്കുന്നു.
അവസാനകാലത്തു നൽകിയ ഒരു അഭിമുഖത്തിൽ, വിഖ്യാതനായ ജർമൻ നോവലിസ്റ്റ് ഡബ്ല്യൂ.ജി. സെബാൾഡ് ഒരു പരീക്ഷണത്തെപ്പറ്റി പരാമർശിക്കുന്നു: ഒരു ജലടാങ്കിൽ ഒരു എലിയെ ഇട്ടു. എത്രനേരം അതു നീന്തുമെന്നു നിരീക്ഷിക്കാനായിരുന്നു അത്. വളരെ കുറച്ചുനേരമേ അതു നീന്തിയുള്ളു, കഷ്ടിച്ച് ഒരു മിനിറ്റ്. അപ്പോഴേക്കും ഹൃദയം നിലച്ച് അതു
Results 1-10 of 54