Activate your premium subscription today
മുക്കം∙ താമരശ്ശേരി മൂന്നാംതോടിലും മുക്കം നഗരസഭയിലെ നീലേശ്വരത്തും 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ പശുക്കളെ രക്ഷപ്പെടുത്തി മുക്കം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. മൂന്നാംതോടിൽ ഫയർ ഓഫിസർ നിഷാന്തും നീലേശ്വരത്ത് ഫയർ ഓഫിസർ മിഥുനുമാണ് കിണറ്റിൽ ഇറങ്ങി പശുക്കളെ രക്ഷപ്പെടുത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാം,
കുണ്ടറ∙ മരം മുറിക്കുന്നതിനിടെ പരുക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയിൽ മരത്തിൽ കുടുങ്ങിയ ആളെ കുണ്ടറ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. കോട്ടച്ചിറ മാടൻ കാവിനു സമീപത്ത് ഇന്നലെ മൂന്നരയോടെയായിരുന്നു അപകടം. മാമൂട് തോട്ടിൻക്കര ആലമ്പള്ളിൽ വീട്ടിൽ ബിജു (35) ആണ് 60 അടിയോളം ഉയരമുള്ള ആഞ്ഞിലി മരത്തിൽ കുടുങ്ങിയത്.
തൃശൂർ∙ കാളത്തോടിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് കുത്തേറ്റു. ആത്മഹത്യാഭീഷണി മുഴക്കിയ മാനസികാസ്വാസ്ഥ്യമുള്ളയാളെ വരുതിയിലാക്കുന്നതിനിടെയാണ് സംഭവം. മുഖത്ത് കുത്തേറ്റ ഗ്നിരക്ഷാ ഉദ്യോഗസ്ഥൻ യദുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ഒറ്റപ്പാലം ∙ നഗരത്തിലെ സ്ഥാപനത്തിനുള്ളിൽ കയറി അനങ്ങാപ്പാറ നയം പുറത്തെടുത്ത തെരുവുനായയെ പുറത്തെത്തിക്കാൻ അഗ്നിരക്ഷാ സേനയുടെ സഹായം. സ്ഥാപനം ഉടമയും നാട്ടുകാരുമെല്ലാം നിസ്സഹായ അവസ്ഥയിലായതോടെയാണു ഷൊർണൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയത്. ന്യൂബസാറിലെ ഇന്റർനെറ്റ് കഫേയിൽ രാവിലെ പത്തോടെയാണു സംഭവം. ഉടമ ഈസ്റ്റ്
കോഴിക്കോട്∙ ഉള്ളിയേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ്(20) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ് കോളജ് വിദ്യാർഥിയാണ്. പാലത്തിൽ വച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധിച്ച നാട്ടുകാർ ഇയാളോട് കാര്യം തിരക്കുന്നതിനിടയിൽ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൊച്ചി∙ ഇന്നലെ നഗരമധ്യത്തിൽ തീ പിടിച്ച കെഎസ്ആർടിസി എസി ലോഫ്ലോർ ബസിന്റെ മുൻഭാഗത്തേക്കു തീ പടരാതിരുന്നതു മൂലമാണ് വൻ അപകടം ഒഴിവായത്. എസി ലോഫ്ലോർ ബസിന്റെ എൻജിൻ പിൻഭാഗത്തും ഡീസൽ ടാങ്ക് മുൻഭാഗത്തുമാണ്. സംഭവത്തെ തുടർന്നു ചിറ്റൂർ റോഡ് വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പിന്നീടു ബസ് നീക്കിയ
നെടുങ്കണ്ടം ∙ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു; മണിക്കൂറുകൾക്ക് ശേഷം അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
തിരുവനന്തപുരം∙ കേരള അഗ്നിശമനസേനാ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. 1962ലെ നിയമമാണു ഭേദഗതി ചെയ്യുന്നത്.
പത്തനംതിട്ട ∙ മരം മുറിക്കുന്നതിനിടെ പക്ഷാഘാതം വന്നു മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ വള്ളിക്കോട് കോട്ടയത്ത് അന്തിച്ചന്ത ജംക്ഷനിലെ സ്വകാര്യ സ്ഥാപനത്തിന്റെ പരിസരത്തെ മരം മുറിക്കുന്നതിനിടെയാണു സംഭവം. കുമ്മണ്ണൂർ കാലായിൽ തടത്തരികത്തുചരിവ് ജലീലിനെ (49) ആണ് അഗ്നിരക്ഷാ
താമസ കെട്ടിടങ്ങള്‍ക്കും അപ്പാർട്മെന്റുകള്‍ക്കുമായി പുതിയ സുരക്ഷാ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ് ആക്ടിങ് ചീഫ് മേജര്‍ ജനറല്‍ ഖാലിദ് ഫഹദ്.
Results 1-10 of 284