ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്വന്ത് വര്‍മയുടെ വീട്ടിൽനിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ്. മാർച്ച് 14നാണ് ജഡ്ജിയുടെ വീട്ടിൽ‌ തീപിടിച്ചത്. 15 മിനിറ്റിൽ‌ തീയണച്ചു. വീട്ടുപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലെ സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും അതുൽ ഗാർഗ് പറഞ്ഞു.

അതിനിടെ ജസ്വന്ത് വര്‍മയെ സ്ഥലംമാറ്റിയ നടപടി അദ്ദേഹത്തിന്റെ വസതിയില്‍നിന്നു വന്‍തോതില്‍ പണം കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ടതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംഭവത്തില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ആഭ്യന്തര അന്വേഷണമാണ് നടക്കുന്നത്. സ്ഥലംമാറ്റത്തിന് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്ന് സുപ്രീംകോടതി അറിയിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

English Summary:

Fire Force says no money found out from Delhi High Court Judge Jaswant Verma's house: Justice Jaswant Varma's house fire broke out at Delhi High Court judge Justice Jaswant Varma's residence on March 14th.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com