Activate your premium subscription today
തിരുവനന്തപുരം∙ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനി, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ കെഎസ്ഐഡിസി ജനറൽ മാനേജരുടെ മൊഴിയെടുത്തു.
തിരുവനന്തപുരം∙ കെഎസ്ഐഡിസിയുടെ പുതിയ ചെയർമാനായി പ്രമുഖ വ്യവസായ സംരംഭകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി.ബാലഗോപാലിനെ സർക്കാർ നിയമിച്ചു. ലോകത്തെ പ്രധാന ബ്ലഡ് ബാഗ് നിർമാതാക്കളായ പെൻപോളിന്റെ സ്ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാനുമാണ് സി.ബാലഗോപാൽ. 1983ൽ ഐഎഎസിൽ നിന്നു രാജി വച്ചാണ് അദ്ദേഹം വ്യവസായ സംരംഭക നേതൃത്വത്തിൽ എത്തിയത്
കോട്ടയം ∙ പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു പുതുവേഗം. പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണു വിമാനത്താവള പദ്ധതി പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയത്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള കേന്ദ്ര പദ്ധതിയാണു പിഎം ഗതിശക്തി.
തിരുവനന്തപുരം ∙ വൻകിട വ്യവസായങ്ങളെ ആകർഷിക്കാൻ കിൻഫ്ര, കെഎസ്ഐഡിസി പാർക്കുകളിലെ പാട്ട വ്യവസ്ഥകൾ സർക്കാർ ഉദാരമാക്കി. 100 കോടി രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർക്കു പാട്ടക്കാലാവധി 90 വർഷമാക്കി. ഇതുവരെ 30 മുതൽ 60 വർഷം വരെയായിരുന്നു. ഇവർ പാട്ടത്തുകയുടെ 10% മാത്രം മുൻകൂറായി അടച്ചാൽ മതി. ബാക്കി പലിശസഹിതം 9 തുല്യ വാർഷിക തവണകളായി അടയ്ക്കാം. 2 വർഷം മൊറട്ടോറിയവും ലഭിക്കും.
ശബരിമല വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ഫ്രഞ്ച് സംരംഭമായ അസിസ്റ്റെം സ്റ്റൂപ്പിനെ കെഎസ്ഐഡിസി ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു മുതൽ മുടങ്ങിയിരുന്ന നടപടികൾക്കാണ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ ജീവൻവച്ചത്.
കോഴിക്കോട് ∙ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ നിന്നു വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനം. പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയാണെന്നു കാണിച്ചു സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) കമ്പനിക്കു നോട്ടിസ് നൽകി. പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കാൻ കമ്പനിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ്. കോഴിക്കോട് ഞെളിയൻപറമ്പിലെ പദ്ധതിയിൽ നിന്നു സോണ്ടയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് കോർപറേഷൻ സർക്കാരിനു കത്തു നൽകിയിരുന്നു. കോഴിക്കോടിനു പുറമേ കൊല്ലത്തും പദ്ധതി നടപ്പാക്കാൻ സോണ്ടയെയാണു തിരഞ്ഞെടുത്തിരുന്നത്. അതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാടിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ 3 തവണ കോടതിയിൽ ഹാജരായതിനു കെഎസ്ഐഡിസി നൽകിയ വക്കീൽ ഫീസ് 82.5 ലക്ഷം രൂപ! വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോൾ, കോടതിയിൽ കേസു നടക്കുന്നുവെന്ന കാരണം പറഞ്ഞ് പല തവണ നിഷേധിച്ച വിവരമാണ്, അപ്പീൽ അപേക്ഷയിൽ കെഎസ്ഐഡിസി പുറത്തുവിട്ടത്.
തിരുവനന്തപുരം∙ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുന്നതിനു മുന്നോടിയായി സുപ്രീംകോടതി അഭിഭാഷകന്റെ നിയമോപദേശം തേടിയിട്ടില്ലെന്ന് കെഎസ്ഐഡിസി. ജനുവരി 22നു ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ വഴി അഡ്വ. സി.എസ്.വൈദ്യനാഥനോടു കെഎസ്ഐഡിസി എംഡി നിയമോപദേശം തേടിയെന്നിരിക്കെയാണ് ഇക്കാര്യം നിഷേധിച്ചത്. ലഭിച്ച നിയമോപദേശത്തിന്റെ പകർപ്പ് വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടപ്പോഴാണ്, നിയമോപദേശം തേടിയിട്ടില്ലെന്നു കെഎസ്ഐഡിസി നിലപാടെടുത്തത്.
തിരുവനന്തപുരം ∙ സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയുടെ നോമിനി ഡയറക്ടർക്കു കഴിഞ്ഞ സാമ്പത്തിക വർഷം സിറ്റിങ് ഫീസിനു പുറമേ ശമ്പളവും നൽകിയെന്നു സിഎംആർഎൽ കമ്പനി പറയുന്നു. എന്നാൽ നൽകിയിട്ടില്ലെന്നു കെഎസ്ഐഡിസി വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നൽകി. കള്ളം പറയുന്നതു സിഎംആർഎലിന്റെ വാർഷിക റിപ്പോർട്ടോ, കെഎസ്ഐഡിസിയുടെ വിവരാവകാശ രേഖയോ എന്നു വ്യക്തമല്ല.
കൊച്ചി ∙ സിഎംആർഎലിന്റെ അനധികൃത പണമിടപാടു വിഷയത്തിൽ കെഎസ്ഐഡിസി കാര്യങ്ങൾ മറച്ചുവയ്ക്കരുതെന്നും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണു വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അന്വേഷണം തുടരട്ടെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Results 1-10 of 42