Activate your premium subscription today
കൽപറ്റ∙ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്രത്തിന് റിപ്പോർട്ട് നൽകാത്തതിനാലാണ് ഫണ്ട് അനുവദിക്കാത്തതെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ‘‘ബട്ടൺ അമർത്തിയാൽ കാശ് വരില്ല. അതിന് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് നടപ്പാക്കിയിരിക്കും. താൻ അതിന് ദൃക്സാക്ഷിയാണ്’’. കേന്ദ്രം പണം അനുവദിക്കുന്നില്ലെന്നത് കേരളം കാലങ്ങളായി നിരന്തരം ഉന്നയിക്കുന്ന ആരോപണമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വീകാര്യതയുടെ പെരുമയിൽ ബിപിഎൽ നിൽക്കുമ്പോൾ നേരിട്ടത് നിരവധി വെല്ലുവിളികളുമായിരുന്നു. 1990കളിൽ വിദേശ കമ്പനികൾക്ക് കേന്ദ്രസർക്കാർ ഇന്ത്യയുടെ വാതിൽ തുറന്നുകൊടുത്തു. അതോടെ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമന്മാരായ സാംസങ്ങും എൽജിയും അടക്കമുള്ളവ ഇന്ത്യയിലെത്തി.
ബെംഗളൂരു∙ ബിപിഎൽ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ അവന്യു റോഡിലുള്ള വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.
ന്യൂഡൽഹി ∙ നീറ്റ്–പിജിക്കു തയാറെടുക്കുന്നവർക്ക് അവരുടെ സംസ്ഥാനങ്ങളിലോ അയൽസംസ്ഥാനങ്ങളിലോ പരീക്ഷാകേന്ദ്രം ലഭ്യമാക്കിയേക്കും. ദേശീയ പരീക്ഷാ ബോർഡ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുകയാണെന്നും 2 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നുമാണു വിവരം.
തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം അഴുക്കുചാലിൽനിന്നു മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമെന്നു മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ദൗർഭാഗ്യകരമായ സംഭവം കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മ തുറന്നുകാട്ടുന്നതാണ്. തിരുവനന്തപുരം കോർപറേഷൻ ഭരണം കയ്യാളുന്ന സിപിഎം ആമയിഴഞ്ചാനിലെ പരാജയം കൂടി
ന്യൂഡൽഹി ∙ ‘നിർമിത ബുദ്ധിയുടെ കാലത്തെ പൊതു ഭരണം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്താൻ ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ലണ്ടനിലേക്ക്. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിന്റെ ക്ഷണ പ്രകാരം, ലണ്ടനിലെ ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ച് സംഘടിപ്പിക്കുന്ന
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി (ഇവിഎം) ബന്ധപ്പെട്ട് ശതകോടീശ്വരൻ ഇലോൺ മസ്ക് നടത്തിയ പ്രതികരണത്തിൽ വാക്പോര് തുടർന്ന് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വോട്ടിങ് യന്ത്രം എങ്ങനെ ഹാക്ക് ചെയ്യാമെന്നു രാജീവ് ചന്ദ്രശേഖറിനെ പഠിപ്പിക്കാമെന്നും ഏതുതരം യന്ത്രവും
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) ഉപേക്ഷിക്കണമെന്ന ഇലോൺ മസ്കിന്റെ എക്സ് പോസ്റ്റ് വോട്ടിങ് യന്ത്രത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. പ്യൂർട്ടോറിക്കോയിൽ വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന വാർത്ത പങ്കുവച്ച്, റോബർട്ട് എഫ്.കെന്നഡി ജൂനിയറിന്റെ പോസ്റ്റിനോടായിരുന്നു സമൂഹമാധ്യമമായ എക്സിലൂടെ മസ്ക്കിന്റെ പ്രതികരണം. യന്ത്രം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്കിന്റെ പോസ്റ്റ് രാഹുൽ ഗാന്ധി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. ഇവിഎമ്മുകൾ സുതാര്യതയില്ലാത്ത ബ്ലാക്ക് ബോക്സുകളാണെന്നും രാഹുൽ കുറിച്ചു. ഇവിഎമ്മുകൾ പരിശോധിക്കാൻ ആരും അനുവദിക്കുന്നില്ല. തിരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ച് ഗൗരവതരമായ ആശങ്കകളാണ് ഉയരുന്നതെന്നും പോസ്റ്റിലുണ്ട്. മസ്ക്കിന്റെ പോസ്റ്റിനെതിരെ
ന്യൂഡൽഹി∙ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ സാധ്യതയുള്ളതിനാൽ ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്ന് മസ്ക് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. പ്യൂർട്ടോറിക്കോയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ തിരിമറി നടന്നെന്ന മാധ്യമവാർത്ത പങ്കുവച്ചുള്ള റോബർട്ട് കെന്നഡി ജൂനിയറിന്റെ എക്സ് പോസ്റ്റ് പങ്കുവച്ചാണ് മസ്കിന്റെ പ്രസ്താവന.
ന്യൂഡൽഹി ∙ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നു സൂചിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച പോസ്റ്റ് ചർച്ചയായതോടെ പിൻവലിച്ചു. ‘18 വർഷത്തെ പൊതുപ്രവർത്തനത്തിന് വിരാമമാകുന്നു’ എന്ന പോസ്റ്റ് സത്യപ്രതിജ്ഞച്ചടങ്ങിന് അരമണിക്കൂർ മുൻപാണു പ്രത്യക്ഷപ്പെട്ടത്.
Results 1-10 of 191