Activate your premium subscription today
കണ്ണൂർ ∙ പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും വിശ്വാസികൾ നബിദിനം ആഘോഷിച്ചു. ദീനുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ സിറ്റിയിൽ നടത്തിയ മദ്രസ വിദ്യാർഥികളുടെ നബിദിന റാലി അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഗ് ഉദ്ഘാടനം ചെയ്തു. സി.സമീർ അധ്യക്ഷത വഹിച്ചു. കണ്ണൂർ കാംബസാർ മഹൽ കമ്മിറ്റി നബിദിന റാലിയും നബിദിന പൊതു
കാസർകോട് ∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചിലയിടങ്ങളിൽ മഴ പെയ്തെങ്കിലും ആഘോഷത്തിന്റെ പൊലിമ കുറഞ്ഞില്ല. മഹല്ല് ജമാഅത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന നബിദിന റാലികൾ നടത്തി. പ്രധാനമായും മദ്രസകൾ കേന്ദ്രീകരിച്ചാണ് റാലികൾ നടന്നത്. രാവിലെ പെയ്ത
മണ്ണാർക്കാട് ∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ചു നാട്. വിവിധ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ പള്ളികളിൽ മൗലീദ് പാരായണം നടന്നു. നബിദിന റാലികളിൽ നൂറുകണക്കിനു കുട്ടികളും രക്ഷിതാക്കളും അണിനിരന്നു. ദഫ്മുട്ടിന്റെയും പ്രവാചക കീർത്തനങ്ങളുടെയും
മലപ്പുറം∙ പ്രവാചക പ്രകീർത്തന റാലികളോടെ നാടെങ്ങും നബിദിനാഘോഷം നടത്തി. കോഡൂർ പാട്ടുപാറകുളമ്പ മുനവ്വിറുൽ ഇസ്ലാം സംഘത്തിനു കീഴിലുള്ള ഒറ്റത്തറ താജുൽഉലൂം ഹയർ സെക്കൻഡറി മദ്രസയും പാലക്കൽ മദ്രസയും ചേർന്നു നടത്തിയ നബിദിന ഘോഷയാത്ര ഒറ്റത്തറയിൽനിന്ന് ആരംഭിച്ച് പാലക്കൽ, ചെമ്മങ്കടവ്, പൊൻമള മുട്ടി പാലം വരെ
തിരുനാവായ ∙ നബിദിന റാലിക്കിടെ തിരുനാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.മുസ്തഫയെ ആക്രമിച്ചതായി പരാതി. പരുക്കേറ്റതിനെ തുടർന്ന് വൈസ് പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ തിരുനാവായ കൂത്തുകല്ലിൽ റാലിക്ക് നേതൃത്വം നൽകുന്നതിനിടെയാണ് യുവാവിന്റെ ആക്രമണമുണ്ടായത്. മൂക്കിനാണ് പരുക്കേറ്റത്.
ഫറോക്ക് ∙ പ്രവാചക കീർത്തനങ്ങൾ മുഴക്കിയും വൈവിധ്യ പരിപാടികളോടെയും മദ്രസകളിലും പള്ളി മഹല്ലുകളിലും നബിദിനാഘോഷം. മൗലീദ് പാരായണം, നബിദിന സന്ദേശ റാലി, മദ്ഹു റസൂൽ പ്രഭാഷണം, അന്നദാനം എന്നിവയോടെയാണു നാടെങ്ങും നബിദിനം ആഘോഷിച്ചത്. കരുവൻതിരുത്തി ∙ മഠത്തിൽപാടം ഇംദാദുൽ ഉലൂം മദ്രസയിൽ മഹല്ല് വൈസ് പ്രസിഡന്റ്
ചെമ്മാപ്പിള്ളി ∙ ഇന്നലെ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും നൂറുൽ ഹുദാ മദ്രസയും സംയുക്തമായി നടത്തിയ നബിദിന റാലി കനത്ത മഴ മൂലം ഇടയ്ക്കുവച്ച് റദ്ദാക്കേണ്ടി വന്നപ്പോൾ ഏറെ ദുഃഖിച്ചത് ആനേശ്വരം മഹാദേവ ക്ഷേത്രം ക്ഷേമസമിതി ഭാരവാഹികളാണ്. വർഷങ്ങളായി റാലിക്ക് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ആനേശ്വരം മഹാദേവ
ചേർത്തല ∙ നബിദിനത്തിന്റെ ഭാഗമായി ചേർത്തല മുസ്ലിം ജമാഅത്തിന്റെയും നെടുമ്പ്രക്കാട് രിഫാഇയ്യ ജുമാ മസ്ജിദിന്റെയും നേതൃത്വത്തിൽ നബിദിന സന്ദേശറാലി സംഘടിപ്പിച്ചു. ചേർത്തല സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം ആബിദ് ഹുസൈൻ മിസ്ബാഹി, രിഫാഇയ്യ ഇമാം യൂസഫ് ബാഖവി, ചേർത്തല ജമാഅത്ത് പ്രസിഡന്റ് ജ.നൗഷാദ് ഹസനി, രിഫാഇയ്യ
വർക്കല∙ നാടെങ്ങും വിപുലമായി നബിദിനാഘോഷം സംഘടിപ്പിച്ചു. മസ്ജിദുകളിൽ മൗലിദ് പാരായണവും പ്രത്യേക പ്രാർഥനകളും നടന്നു. നബിദിന സന്ദേശ ഘോഷയാത്രയിൽ പച്ച പതാകകൾ കൈകളിലേന്തിയ വിദ്യാർഥികൾക്കു നേതൃത്വം നൽകി ജമാഅത്ത് ഭാരവാഹികൾ, ഇമാമുമാർ, മദ്രസ അധ്യാപകർ ഒപ്പം ചേർന്നു. ഘോഷയാത്രകൾക്കു ശേഷം അന്നദാനവും നടന്നു.
തലയോലപ്പറമ്പ് ∙ വടകര മുസ്ലിം ജമാഅത്ത് നടത്തിയ നബിദിന ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് കുടിനീരും മധുര പലഹാരവും നൽകി എസ്എൻഡിപി വെട്ടിക്കാട്ടുമുക്ക് ശാഖ. നബിദിന ഘോഷയാത്രയ്ക്ക് ആശംസ നേർന്ന് മുൻ കേന്ദ്രമന്ത്രി പി.സി.തോമസും എത്തിയത് ആഘോഷത്തിന്റെ മാറ്റുകൂട്ടി. വടകര മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹക്കീം
Results 1-10 of 12