ഉത്തൃട്ടാതി നക്ഷത്രക്കാരുടെ പൊതുസ്വഭാവം
Mail This Article
അപ്രിയമായ കാര്യങ്ങള്‍ പോലും മധുരമായി അവതരിപ്പിക്കാൻ കഴിവുള്ളവരാണ് ഉത്തൃട്ടാതി നക്ഷത്രക്കാർ. വിഷയങ്ങളെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാൻ കഴിവുള്ളവരായിരിക്കും. തികഞ്ഞ ഈശ്വരവിശ്വാസവുമുണ്ടാകും.
വലിയ ധൈര്യം അവകാശപ്പെടാനില്ല. ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള മനസ്സ് ഇവരുടെ പ്രത്യേകതയാണ്. മറ്റുള്ളവരെ കൊണ്ട് ജോലി ചെയ്യിക്കാൻ ഉത്സാഹം കാണിക്കുന്ന ഇവർ സ്വന്തം കാര്യങ്ങളിൽ അലസത പുലർത്തും. ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവ് ഇവർക്ക് ജന്മസിദ്ധമായുണ്ട്.
കേതു, സൂര്യൻ, ചൊവ്വ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള പരിഹാര കർമങ്ങൾ ചെയ്യണം. നക്ഷത്രനാഥനായ ശനീശ്വര പ്രീതിക്കായി ശനിയാഴ്ച വ്രതം അനുഷ്ഠിക്കണം. മഞ്ഞ, കറുപ്പ് ഇവയാണ് ഭാഗ്യാനുകൂല്യം തരുന്ന നിറങ്ങൾ.
നക്ഷത്രദേവത – അഹിർബുധ്നി
നക്ഷത്രമൃഗം – പശു
വൃക്ഷം – കരിമ്പന
ഗണം – മാനുഷം
യോനി – സ്ത്രീ
പക്ഷി – മയിൽ
ഭൂതം – ആകാശം