വിജയം കൂടെയുണ്ടാകും; നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'A' ആണോ?

Mail This Article
ഇംഗ്ലിഷ് അക്ഷരമാലയിലെ ആദ്യാക്ഷരമായ A നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരമാണെങ്കിൽ അപാര ധൈര്യശാലികളായിരിക്കും. പരിശ്രമികളുമായിരിക്കും ഈ പേരിന്റെ ഉടമകൾ. വൈരാഗ്യബുദ്ധി ഇവരിൽ കൂടുതലാണ്. സ്വന്തം ഇഷ്ടത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന ഇവർ മറ്റുള്ളവരുടെ വാക്കുകൾ ചെവിക്കൊള്ളാറില്ല. മറ്റുള്ളവർ പറയുന്നത് അംഗീകരിക്കുന്നതായി കാണിക്കുമെങ്കിലും ഇവർ ഇവരുടെ തീരുമാനങ്ങൾക്ക് മാത്രമാണ് മുൻതൂക്കം കൊടുക്കുന്നത്.
ഏതു കാര്യത്തിനിറങ്ങിയാലും വിജയം ഇവരുടെ കൂടെയുണ്ടാവും. ജീവിതത്തിൽ കോട്ടം സംഭവിച്ചാൽ ബുദ്ധിശക്തികൊണ്ട് എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ കഴിവുള്ളവരാണ് ഇവർ. ഗഗനാർത്ഥമുള്ള അക്ഷരമാണ് A. ഉന്നതിയിലേക്ക് നയിക്കുകയും മേലോട്ട് ഉയർത്തുകയും വലിയ ജ്ഞാനിയാക്കുകയും ചെയ്യുന്ന അക്ഷരം. പുതിയ പദ്ധതികൾ കണ്ടുപിടിക്കാനും കർമ്മപുരോഗതി ഉണ്ടാക്കുകയും ചെയ്യുന്ന അക്ഷരമാണ് A.
പേരിന്റെ ആദ്യാക്ഷരം A യിൽ തുടങ്ങുന്നവർ നിശ്ചയദാര്‍ഢ്യമുള്ളവരും എന്തും തുറന്നുപറയാൻ മടിയില്ലാത്തവരുമായിരിക്കും . സ്വന്തം നിലപാടുകളെ അടിച്ചേൽപ്പിക്കുകയോ അതുമാത്രം നടപ്പിലാക്കാൻ ശ്രമിക്കുന്നവരോ ആയിരിക്കും. അമിതമായ ആഗ്രഹവും പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവവുമാണ്. വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ ഏതറ്റവും വരെ ഇവർ പോകും. മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും മടിയുള്ളവരാണ്.
Content Summary : If your name starts with ‘A’, here’s what it means