ADVERTISEMENT

തിരുവനന്തപുരം∙ വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയെക്കുറിച്ചു യുഎസിൽ പാനൽ ചർച്ചയ്ക്കു മന്ത്രി പി.രാജീവും സംഘവും. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ ‘ഇന്നവേറ്റീവ് പബ്ലിക് പോളിസി ഫ്രെയിംവർക്സ് ഫോർ സസ്റ്റെയ്നബിൾ ഇക്കണോമിക് ഡവലപ്മെന്റ്’ എന്ന വിഷയത്തിലാണു ചർച്ച. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ സംരംഭക വർഷം പദ്ധതി പൊതുഭരണരംഗത്തെ മികച്ച മാതൃകയായി നേരത്തേ വിശേഷിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ക്ഷണം.

28 മുതൽ ഏപ്രിൽ ഒന്നുവരെ വാഷിങ്ടനിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിക്കൊപ്പം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ, വ്യവസായ അഡീഷനൽ ഡയറക്ടർ ജി.രാജീവ് എന്നിവരുമുണ്ടാകും. 

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala's Industrial Minister P. Rajeev leads a delegation to the US to showcase the state's successful Entrepreneurship Year initiative at the American Society for Public Administration's conference. The initiative, lauded as a best practice, will be discussed within a framework of sustainable economic development.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com