കുട്ടി ജാനകിയും നവീനും; ഒരു രക്ഷയുമില്ല ഈ കുരുന്നുകളുടെ റാസ്പുടിൻ ഡാൻസ്

Mail This Article
മെഡിക്കൽ വിദ്യാർഥികളായ ജാനകിയും നവീനും തുടങ്ങിവച്ച റാസ്പുടിൻ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ഒാരോ ദിവസവും സോഷ്യൽ മീഡിയയിൽ റാസ്പുടിൽ ഡാൻസിന്റെ പുത്തൻ വിഡിയോകൾ കാണാം. നിരവധിപ്പേരാണ് ഇവരുടെ ഡാൻസ് അതേപടി അനുകരിച്ച് വിഡിയോ പങ്കുവച്ചത്. എന്നാൽ എല്ലാത്തിനേയും കടത്തിവെട്ടുന്ന പ്രകടനവുമായി എത്തിയിരിക്കുകയാണ് രണ്ട് കുരുന്നുകൾ.
പത്ത് വയയുകാരി സാന്ദ്രയും അനുജൻ ഏഴു വയസുകാരൻ എഡിനുമാണ് ഈ വൈറൽ വിഡിയോയിലെ കുട്ടിത്താരങ്ങൾ. കുവൈത്തിൽ സെയ്ഫ്റ്റി ഉദ്യോഗസ്ഥനായ ജെയ്സന്റേയും രമ്യയുടേയും മക്കളാണിവർ. കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണിവർ.
സാന്ദ്രയും അനുജൻ എഡിനും തങ്ങളുടെ ഈ ചടുലനൃത്തം കൊണ്ട് ശ്രദ്ധ നേടുകയാണ്. നൃത്തത്തിന്റെ അവസാനം നവീൻ ഇരു പുരികങ്ങളും ചലിപ്പിക്കുന്നത് പോലെ ഊ കൊച്ചുമിടുക്കനും ശ്രമിക്കുന്നുണ്ട്. അവസാനം അവന്റെ തോളിൽ കൈവച്ചുകൊണ്ടുള്ള ആ പെൺകുട്ടിയുടെ പോസാണ് മാസ്. ചെറുപ്രായത്തിൽ ഇത്ര ചടുലമായി ചുവടുവയ്ക്കുന്ന ഈ കുട്ടിത്താരങ്ങളെ അഭിന്ദനങ്ങൾ കൊണ്ടുമൂടുകയാണ് സോഷ്യൽ ലോകം.
മെഡിക്കൽ വിദ്യാർഥികളായ ജാനകിയുടെയും നവീനിന്റെയും മുപ്പത് സെക്കൻഡ് ഡാൻസ് വിഡിയോ വീണ്ടും തരംഗമായി മാറുകയാണ്. ബോണി എമ്മിന്റെ റാസ്പുടിൻ പാട്ട് ചുവടുവയ്ക്കുന്ന ഈ കുട്ടിത്താരങ്ങൾ വൈറലാകുകയാണ്.
English Summary: Rasputin kids version super dance - Viral video