സ്മാർട്ട് പേരന്റിങ്: എന്താണ് എഡിഎച്ച്ഡി? പരിഹാരമുണ്ടോ?
Mail This Article
സാധാരണയായി കുട്ടികളില്‍ കണ്ടുവരുന്ന ഒന്നാണ് ഹൈപ്പർ ആക്റ്റിവിറ്റി. ചില കുട്ടികൾ വളരെ ഹൈപ്പർ ആക്റ്റീവ് ആയിരിക്കും. ചെറിയ കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണെങ്കിലും ഇവർ ഒരു അഞ്ചാറ് വയസ്സാകുമ്പോഴേയ്ക്കും ആ പിരുപിരുപ്പൊക്കെ കുറഞ്ഞു വരുന്നതായാണ് കാണാറ്. എന്നാൽ ചില കുട്ടികൾ ഈ ഒരു അവസ്ഥയിലേയ്ക്ക് എത്തിപ്പെടാറില്ല. അവരുടെ പിരുപിരുപ്പ് അഥവാ ഹൈപ്പർ ആക്റ്റിവിറ്റി കൂടി വരുന്നതായി കാണാം. അങ്ങനെയുള്ള അവസ്ഥയിലാണ് ഇത് എഡിഎച്ച്ഡി ആണോയിത് എന്ന് ചിന്തിക്കേണ്ടത്.
എന്താണ് എഡിഎച്ച്ഡി? ഇതൊരു ന്യൂറോ ഡെവലപ്മെന്റൽ ഡിസോഡറാണ്. സാധാരണ ഇത് കുട്ടിക്കാലത്ത് തന്നെ തിരിച്ചറിയപ്പെടുകയും അഡൽറ്റ്ഹുഡ് വരെ ഇത് തുടരുകയും ചെയ്യാറുണ്ട്. ഇവരിൽ ഇതിന്റെ ലക്ഷണങ്ങൾ ജീവിതകാലം മുഴുവൻ കണ്ടെന്നുവരാം.
എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ എന്തൊക്കയാണെന്നോ? ഇവർക്ക് ഒന്നിലും ഫോക്കസ് ഉണ്ടാകില്ല. ഒരുകാര്യത്തിലും ശ്രദ്ധയുണ്ടായികല്ല. ഇവർ ഭയങ്കരമായി ആവേശഭരിതരായിരിക്കും വികാരങ്ങളെ നിയന്ത്രിക്കാനാവില്ല. അതുകൊണ്ടാണിതിനെ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റീവ് എന്നു പറയുന്നതുതന്നെ,
എഡിഎച്ച്ഡിയെ എത്ര വിധമുണ്ട്, എന്തൊക്കെയാണ് ലക്ഷണങ്ങൾ, പരിഹാരമുണ്ടോ എന്നതിനെക്കുറിച്ചൊക്കെ സംസാരിക്കുകയാണ് സൈക്കളോജിക്കൽ കൗണ്‍സിലറും പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനറുമായ ശാരിക സന്ദീപ്.
English summary: ADHD - Smart Parenting video by Sharika Sandeep