ADVERTISEMENT

കൊച്ചി ∙ കുട്ടികളുടെ അമിത ‘സ്ക്രീൻ ടൈം’ കുറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്നു നടപ്പാക്കുന്ന ‘കളിയും കാര്യവും’ ബോധവൽക്കരണ പരിപാടിക്കു തുടക്കമായി. ഇന്നലെ കടവന്ത്ര കേന്ദ്രീയ വിദ്യാലയ കടവന്ത്രയിലും തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്കൂളിലുമാണ് ആരംഭിച്ചത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ സ്കൂളുകളിൽ പരിപാടി അവതരിപ്പിക്കും. അമിതമായ സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, സമ്പാദ്യത്തിന്റെ ആവശ്യകത, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിലാണു കുട്ടികളെ ബോധവൽക്കരിക്കുന്നത്. 

കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ ചാക്യാർ കൂത്ത്, തെയ്യം എന്നിവയിലൂടെയാണു ബോധവൽക്കരണം. മാനസികാരോഗ്യ വിദഗ്ധരുടെ സെഷനുകളും ഒരുക്കിയിരുന്നു. കുട്ടികൾക്കു പുറമേ, അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ചാക്യാർ കൂത്ത് പോലുള്ള കലാരൂപങ്ങൾ പല കുട്ടികളും കാണുന്നതു തന്നെ ആദ്യമായിരുന്നു. സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള പഠനവും പലർക്കും കൗതുകമായി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ പരിപാടി തുടരും. 

kaliyum-karyavum

ജില്ലയിൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ എൻഎസ്എസ് എച്ച്എസ്എസ്, ബ്രോഡ്‌‌‌‌‌‌‌വേ സെന്റ് മേരീസ് കോൺവന്റ് ഗേൾസ് എച്ച്എസ്എസ്, കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ, ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂൾ, എരൂർ ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും. കുട്ടികളുടെ മാനസികാരോഗ്യവും സാമ്പത്തിക അവബോധവും വളർത്തുന്നതിൽ ഈ പരിപാടി സുപ്രധാന പങ്കു വഹിക്കുമെന്നാണു പ്രതീക്ഷ.

English Summary:

"Kaliyum Karyavum," a collaborative initiative by Federal Bank and Malayala Manorama, aims to address excessive screen time and promote financial awareness among children in Kochi. Using engaging traditional art forms like Chakyar Koothu and Theyyam, the program advocates for a balanced lifestyle and financial security, fostering mental well-being among young minds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com