കൊല്ലം ജില്ലയിൽ ഇന്ന് (28-11-2022); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക ഒഴിവ്
ശാസ്താംകോട്ട ∙ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം സുവോളജി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് രണ്ടിന് സ്കൂൾ ഓഫിസിൽ .
കെഎസ്ഇബി കാഷ് കൗണ്ടർ
പാരിപ്പള്ളി∙ കെഎസ്ഇബി കാഷ് കൗണ്ടർ ഡിസംബർ 1 മുതൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നു അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
ഓലയിൽ ∙ സെമിത്തേരി, ദേവമാതാ, ഖാദർ ഭായി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൂതക്കുളം ∙ ചിറക്കര കൈത്തറി, ദാവണപൊയ്ക, കാട്ടിക്കട, അമ്മാരത്ത് മുക്ക്, കൂനംകുളം, ഗുരുകുലം, തെങ്ങുവിള, ഒഴുകുപാറ, ബ്ലോക്കുമരം ഭാഗങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.