ADVERTISEMENT

നെന്മാറ∙ പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് റെഡ് അലർട്ട് അളവിൽ എത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 55 അടി സംഭരണശേഷിയുള്ള ഡാമിൽ ജലനിരപ്പ് 53.018 അടിയായതിനെ തുടർന്നാണു ജാഗ്രതാ മുന്നറിയിപ്പ്. മഴ ശക്തമാകുകയും ഡാമിലേക്കുള്ള നീരൊഴുക്കു വർധിക്കുകയും ചെയ്താൽ ജലനിരപ്പ് ക്രമീകരിക്കാനായി സ്പിൽവേ ഷട്ടറുകൾ ഏതു സമയത്തും നിയന്ത്രിത അളവിൽ തുറന്നേക്കുമെന്നും പോത്തുണ്ടി പുഴയുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മലമ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

English Summary:

The water level in Pothundi Dam has reached a critical point, triggering a red alert as it nears full capacity. With the level at 53.018 feet, authorities are closely monitoring the situation and urging caution.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com