തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു; സ്ത്രീകൾ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു

Mail This Article
കഞ്ചിക്കോട്∙ പാറ പിരിവിൽ കമ്പനി തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. നായ കുറുകെ ചാടിയാണ് അപകടമെന്ന് പറയുന്നു. ഇത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഓട്ടോറിക്ഷ അമിത വേഗത്തിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നതുമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല . എലപ്പുള്ളി സ്വദേശികളും കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിവിധ കമ്പനി തൊഴിലാളികളുമായ സിന്ധു , രോഹിണി പ്രിയ, റീജു, സുരേഷ്, ശ്രീന, ഷീജാ, ഷീബ ഓട്ടോ ഡ്രൈവർ എലപ്പുള്ളി വേങ്ങോടി സ്വദേശി അബ്ദുൽ റഹ്മാൻ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ജില്ലാ ആശുപത്രിയിലെത്തിച്ചു.