ബൈക്ക് ബസിനടിയിൽപെട്ട് യുവാവിനു ഗുരുതര പരുക്ക്

Mail This Article
കൽപറ്റ ∙ ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപെട്ടു യുവാവിനു ഗുരുതര പരുക്ക്. മാനന്തവാടി വള്ളിയൂർക്കാവ് സ്നേഹഭവനിൽ അമൽജിത്തിനാണു (21) പരുക്കേറ്റത്. ഇന്നലെ വൈകിട്ട് നാലോടെ വെള്ളാരംകുന്നിലെ ഗവ. കോളജ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലെ വളവിലാണ് അപകടം. താമരശ്ശേരിയിലെ ജോലി സ്ഥലത്തു നിന്നു വീട്ടിലേക്ക് പോകുകയായിരുന്നു അമൽജിത്ത്. കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെയാണ് അപകടമെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
അമൽജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ച്, മാനന്തവാടിയിലേക്കു പോവുകയായിരുന്ന ബസിനടിയിൽപെടുകയായിരുന്നു. കാലിനു പരുക്കേറ്റ അമൽജിത്തിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.