ബൈരക്കുപ്പയിൽ നിന്ന് ബസ് സർവീസ്

Mail This Article
പുൽപള്ളി ∙ കർണാടകാതിർത്തിയിലെ ബൈരക്കുപ്പയിൽ നിന്നു കോഴിക്കോട്, മാനന്തവാടി റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകളാരംഭിച്ചു. മാനന്തവാടിയിൽ നിന്നു പുലർച്ചെ ബൈരക്കുപ്പയിലേക്കു പുറപ്പെടുന്ന ബസ് 7ന് ബൈരക്കുപ്പയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രി വഴി കോഴിക്കോട്ടേക്ക് പോകും. മറ്റൊരു ബസ് മാനന്തവാടിയിൽ നിന്നാരംഭിച്ച് ബൈരക്കുപ്പയിലെത്തി അവിടെ നിന്ന് 11നു മാനന്തവാടിയിലേക്ക് തിരിക്കും. 2.30ന് കോഴിക്കോട്ടേക്കും 6ന് മാനന്തവാടിയിലേക്കും സർവീസുണ്ട്. ബൈരക്കുപ്പ, പെരിക്കല്ലൂർ, ബാവലി, ചേകാടി പ്രദേശത്തുകാർക്ക് ഈ സർവീസുകൾ ഏറെ ഉപകാരപ്പെടും. പുതിയ സർവീസുകൾ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശിവലിഗം, കെ.പി.ബാബു എന്നിവർ പ്രസംഗിച്ചു.