ADVERTISEMENT

ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) പിജി 2023–24 (എ‍‍ംഡി, എംഎസ്) കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിനുള്ള ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് ഒക്ടോബർ 2 വരെ നടത്താം. AIAPGET-2023ൽ യോഗ്യത നേടിയവർ https://aaccc.gov.in സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം വേണം ചോയ്സുകൾ സമർപ്പിക്കുന്നത്.  ഒന്നിലേറെത്തവണ റജിസ്റ്റർ ചെയ്താൽ ഡീബാർ ചെയ്യും. ഒരു കോളജും കോഴ്സും ചേർന്നതാണ് ഒരു ചോയ്സ്.

Read Also : തിരക്കും മിടുക്കുമുള്ള ഗ്രാഫിക് ഡിസൈനറാകണോ?; 11 കാര്യങ്ങൾ അറിയണം

1, 2, 3, സ്ട്രേ വേക്കൻസി എന്നു 4 റൗണ്ടുകൾ. ആദ്യ 3 റൗണ്ടുകളിലും നിശ്ചിത തീയതികളിൽ റജിസ്റ്റർ ചെയ്യാം. സ്ട്രേയ്ക്കു പുതിയ റജിസ്ട്രേഷനില്ല.  രണ്ടാം റൗണ്ടു മുതൽ സീറ്റുകൾ കുറവായിരിക്കും. 

റജിസ്ട്രേഷൻ തുടങ്ങുന്നതിനു മുൻപ് ആയുഷ് പിജി കൗൺസലിങ് സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനും ചോയ്സ് ഫയലിങ് മാനുവലും മനസ്സിലാക്കണം.

 

∙സീറ്റുകൾ ഏതെല്ലാം?

 

∙എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിലെ 15% സീറ്റുകൾ, അഖിലേന്ത്യാ ക്വോട്ട

∙കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളും

∙ ബനാറസ് ഹിന്ദു സർവകലാശാല (ആയുർവേദം) –100%

∙ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് & റിസർച് ജാംനഗർ (ആയുർവേദം), എൻഐഎച്ച് കൊൽക്കത്ത (ഹോമിയോ)  – നോമിനേറ്റഡ് ഒഴികെ 100%

∙എൻഐഎ ജയ്പുർ (ആയുർവേദം) – നോമിനേറ്റഡ് ഒഴികെ 50%

∙ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ – 50%

∙എൻഐഎച്ച് നരേല ഡൽഹി,  എൻഎച്ച്ആർഐഎംഎച്ച് കോട്ടയം – ഹോമിയോ 100% 

ayush-pg-table

∙എൻഐയുഎം ബെംഗളൂരു,  എൻആർഐയുഎംഎസ്ഡി ഹൈദരാബാദ്, ആർആർഐയുഎം ശ്രീനഗർ – യുനാനി നോമിനേറ്റഡ് ഒഴികെ 100%

∙അലിഗഡ് മുസ്‌ലിം സർവകലാശാല (യുനാനി), എൻഐഎസ് ചെന്നൈ (സിദ്ധ) –50%.

(കൽപിത സർവകലാശാലകളല്ലാത്ത സ്വകാര്യസ്ഥാപനങ്ങളിലെ 15% ഓൾ ഇന്ത്യ ക്വോട്ട സീറ്റ്–അലോട്മെന്റ് സംസ്ഥാനങ്ങളായിരിക്കും നിർവഹിക്കുക.)   

 

∙സംവരണം

 

15% ഓൾ ഇന്ത്യ ക്വോട്ട, കേന്ദ്ര സർവകലാശാലകൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ കേന്ദ്രമാനദണ്ഡമനുസരിച്ച് സംവരണമുണ്ട്. ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്ന 16 അംഗീകൃത സ്ഥാപനങ്ങളിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജും.‌

 

∙റജിസ്ട്രേഷൻ ഫീസ്

 

എ) കൽപിത സർവകലാശാല: റജിസ്ട്രേഷൻ ഫീ 5000 രൂപ. സെക്യൂരിറ്റിത്തുക 50,000 രൂപ. ആകെ 55,000 രൂപ. ആർക്കും ഇളവില്ല

ബി) കൽപിത സർവകലാശാലകളൊഴികെ ഓൾ ഇന്ത്യ ക്വോട്ടയടക്കം: റജിസ്ട്രേഷൻ ഫീ 2,000 രൂപ. സെക്യൂരിറ്റിത്തുക 10,000 രൂപ. ആകെ 12,000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1,000 / 10,000 / 11,000 രൂപ.

സി) രണ്ടു വിഭാഗങ്ങൾക്കും കൂടെ ശ്രമിക്കുന്നവരും (എ)യിലെ തുകയടച്ചാൽ മതി.

ഹെൽപ്‌ലൈൻ: ഫോൺ 9354529990; counseling-aaccc@ aiia.gov.in. 

ഫീസ് സംബന്ധമായവയ്ക്ക്: finance-aaccc@aiia.gov.in.

 

∙ഒഴിവുകളുടെ കണക്കും സ്ട്രേ-വേക്കൻസി റൗണ്ടിന് അർഹതയുള്ളവരുടെ ലിസ്റ്റും ഡിസംബർ 7ന് കൽപിത സർവകലാശാലകൾക്ക് അയച്ചുകൊടുക്കും. അവിടത്തെ അലോട്മെന്റ് 7 മുതൽ 16 വരെ.

 

∙പ്രവേശനത്തിനുള്ള അവസാനതീയതി നാഷനൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ / ഹോമിയോപ്പതി തീരുമാനിക്കുന്നതനുസരിച്ചായിരിക്കും.

 

Content Summary : Register Now for AIAPGET-2023 Qualifiers to Secure Your Seat in AYUSH PG Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com