ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കഴിഞ്ഞ വേനൽക്കാലത്ത് എന്തൊരു ചൂടായിരുന്നു. മനുഷ്യരെല്ലാവരും എപ്പോഴുമെപ്പോഴും വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലീറ്റർ കണക്കിന് വെള്ളം. എന്നാൽ ജീവിതത്തിൽ വെള്ളമേ കുടിക്കാത്ത ഒരു ജീവിയെ പരിചയപ്പെടണോ? ആ വിദ്വാനാണ് കംഗാരു റാറ്റ്. കംഗാരു റാറ്റ് എന്നു പേരും എലികളെപ്പോലെയുള്ള രൂപവും ഉണ്ടെങ്കിലും എലികളുമായി ഈ ജീവിക്ക് ബന്ധമൊന്നുമില്ല. നീളമുള്ള വാലാണ് ഈ ജീവികളുടെ എടുത്തുകാട്ടുന്ന ഒരു സവിശേഷത. വലിയ പിൻകാലുകളും ഇവയ്ക്കുണ്ട്. ഇവയുടെ കണ്ണുകൾ വലുതും ചെവികൾ ചെറുതുമാണ്. തീരെ ഭാരം കുറഞ്ഞ ഈ കുഞ്ഞൻ ജീവിക്ക് മഞ്ഞകലർന്ന ബ്രൗൺ നിറത്തിലുള്ള രോമക്കുപ്പായവും വെളുത്ത വയർഭാഗവുമുണ്ട്. യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ മരുഭൂമികളിലാണ് ഇവ കാണപ്പെടാറുള്ളത്.

മരുഭൂമിയിലാണ് ഈ ജീവികളുടെ താമസം. മരുഭൂമിയിൽ കാലാവസ്ഥ തീവ്രമാകുമ്പോൾ ഇവ ചിലപ്പോഴൊക്കെ മാളം കുഴിച്ച് അതിനുള്ളിലും വസിക്കാറുണ്ട്. മരങ്ങളുടെയും പുല്ലുകളുടെയുമൊക്കെ വിത്തുകളാണ് ഇവയുടെ പ്രധാന ആഹാരം. രാത്രിയിലാണ് ഇവ തീറ്റ ശേഖരിക്കുന്നത്. അധികം വരുന്ന വിത്തുകൾ മാളങ്ങളിൽ സൂക്ഷിച്ചുവയ്ക്കുന്ന പരിപാടിയുമുണ്ട്. മരുഭൂമിയിൽ പല തരത്തിലുള്ള കംഗാരു റാറ്റുകളെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

(Photo: X/.@migao48)
(Photo: X/.@migao48)

ഗവേഷകരുടെ അഭിപ്രായത്തിൽ മരുഭൂമിക്കു വേണ്ടി ജനിച്ച ജീവിയാണ് കംഗാരു റാറ്റ്. ഇവയ്ക്ക് വെള്ളം കുടിക്കേണ്ട ആവശ്യമേയില്ല. കംഗാരു റാറ്റിന്റെ ദഹനവ്യവസ്ഥ പ്രത്യേകതയുള്ളതാണ്. കഴിക്കുന്ന വിത്തിൽ നിന്നുള്ള കൊഴുപ്പുകൾ വെള്ളമാക്കി മാറ്റാൻ ഇതിനുശേഷിയുണ്ട്. ഓരോ രണ്ട് വിത്തുകൾ ഇവ ദഹിപ്പിക്കുമ്പോഴും ഒരു തുള്ളി വെള്ളം ഇവയുടെ ശരീരത്തിൽ എത്തുന്നെന്ന് ഗവേഷകർ പറയുന്നു.

ജലാംശം തീരെ പുറത്തുവിടാത്ത വിസർജന വ്യവസ്ഥയുമാണ് ഇവയ്ക്ക്. ഇവയുടെ കിഡ്‌നികൾ മൂത്രത്തിൽ നിന്ന് കഴിയാവുന്നത്ര ജലാംശം വേർതിരിക്കും.

ചിലജീവികളൊക്കെ അഴുക്കുമാറ്റാനും ഒന്നു തണുക്കാനുമൊക്കെ വെള്ളത്തിൽ കുളിക്കാറുണ്ട്. എന്നാൽ കംഗാരു റാറ്റ് ഇതും ചെയ്യാറില്ല. മരുഭൂമിയിലെ പൊടിയിൽ കിടന്ന് ഉരുണ്ടുമറിഞ്ഞാണ് ഇവ കുളിക്കുന്നത്.

(PhotO: X/@deleonjazzmin)
(PhotO: X/@deleonjazzmin)

പാമ്പുകളും മറ്റു ചില ജീവികളുമൊക്കെ കംഗാരു റാറ്റിനെ വേട്ടയാടാറുണ്ട്. എന്നാൽ ഇവയെ പിടിക്കുക അത്ര എളുപ്പമല്ല. വലിപ്പമേറിയ പിൻകാലുകൾ വലിയ വേഗത്തിലോടി രക്ഷപ്പെടാൻ ഇവയെ സഹായിക്കുന്നു. വായുവിൽ ഉയർന്നു ചാടാൻ കഴിവുള്ള ഇവയ്ക്ക് ചാട്ടത്തിന്‌റെ മധ്യത്തിൽ ദിശമാറ്റാനും കഴിയും. പിന്നിലെ നീണ്ടവാലാണ് ഇതിനു സഹായകമാകുക.

English Summary:

Discover the Remarkable Kangaroo Rat: The Desert Dweller That Never Drinks Water

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com