ADVERTISEMENT

ഉയർന്ന മരക്കൊമ്പിലിരുന്ന് കൂളായി ഇരപിടിക്കുന്ന വേഴാമ്പലിന്റെ ദൃശ്യം കൗതുകമാകുന്നു. വവ്വാലുകള്‍ കൂട്ടമായി പറക്കുന്നതിനു സമീപമുള്ള മരത്തിലാണ് വേഴാമ്പൽ ഇരുപ്പുറപ്പിച്ചത്. തൊട്ടടുത്തുകൂടി പറന്നു പോകുന്ന ചെറിയ വവ്വാലുകളെയാണ് കൂളായിരുന്ന് നീണ്ട കൊക്കിനുള്ളിലൊതുക്കിയത്. ദൃശ്യം പകർത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഓറിയന്റൽ പൈഡ് വിഭാഗത്തിൽ പെട്ട വേഴാമ്പലാണിത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വേഴാമ്പലുകളുടെ വവ്വാലു പിടുത്തം ട്വിറ്ററിലൂടെ പങ്കുവച്ചത്. പിടികൂടിയ വവ്വാലിനെ ഭക്ഷിക്കുന്നതിനൊപ്പം അരികിലേക്കെത്തിയ കുഞ്ഞു വേഴാമ്പലിന് ഇരയെ പിടികൂടി നൽകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. മിശ്രഭുക്കുകളാണ് വേഴാമ്പലുകൾ. പഴങ്ങൾ മാത്രമല്ല ചെറിയയിനം പല്ലികളും പക്ഷികളുമൊക്കെ ഇവയുടെ ആഹാരത്തിൽ ഉൾപ്പെടുന്നുണ്ട്. എഴുപതിനായിരത്തിലധികം ആളുകൾ ഇപ്പോൾ തന്നെ വേഴാമ്പലിന്റെ ഇരപിടുത്തം കണ്ടുകഴിഞ്ഞു.

English Summary: Hornbills on high protein Bat diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com