ഷേരുവിന്റെ വധുവായി സ്വീറ്റി; നായ്ക്കളുടെ കല്യാണം ഗംഭീരമാക്കി വീട്ടുകാർ–വിഡിയോ

Mail This Article
അങ്ങനെ ഷേരുവും സ്വീറ്റിയും വിവാഹിതരായി. നാട് ഒന്നാകെ ആശംസയുമായെത്തി. ആട്ടവും പാട്ടും നിറഞ്ഞ, മധുരം പങ്കിട്ട സ്നേഹ നിമിഷങ്ങളെ സാക്ഷിയാക്കിയാണ് അവർ ഒന്നിച്ചത്. സ്വീറ്റി എന്ന പെൺനായയും ഷേരു എന്ന ആൺനായയുമാണ് ഹരിയാനയിൽ വിവാഹിതരായത്. മനുഷ്യരുടെ കല്യാണം പോലെ തന്നെ ആർഭാടത്തോടെയാണ് ഇരുനായകളുടെയും കല്യാണം വീട്ടുകാർ നടത്തിയത്. വിവാഹവസ്ത്രം, ഭക്ഷണം എന്നുവേണ്ട കല്യാണക്കാർഡ് അടക്കം ഒരുക്കിയായിരുന്നു ഈ വേറിട്ട കല്യാണം.
നൂറോളം ബന്ധുക്കളും കല്യാണത്തിൽ പങ്കെടുത്തു. സവിതയ്ക്കും ഭര്‍ത്താവിനും ജീവനാണ് അവരുടെ വളർത്തു നായ സ്വീറ്റിയെ. അയൽപക്കത്തെ വീട്ടിലെ ഷേരു എന്ന ആൺനായയുമായി സ്വീറ്റിയുടെ കല്യാണം നടത്തണം എന്ന ഈ ദമ്പതികളുടെ മോഹമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ഷേരുവിന്റെ ഉടമയായ വീട്ടുകാർക്കും ഈ ബന്ധത്തിൽ സന്തോഷമായിരുന്നു. ഇതോടെ നാലുദിവസം െകാണ്ട് ഒരുക്കങ്ങൾ പൂർത്തിയാക്കി കല്യാണം നടത്തുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
English Summary: Sheru weds Sweety: Gurugram couple conducts full marriage rituals for pet dogs