ബെല്‍ഫാസ്റ്റില്‍ ഇമിഗ്രേഷന്‍ സേവനങ്ങളുമായി ഗൈഡന്‍സ് പ്ലസ് എൻഐ

Mail This Article
ബെല്‍ഫാസ്റ്റ് ∙ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പ്രവാസികള്‍ക്ക് ഇമിഗ്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങളുമായി ഗൈഡന്‍സ് പ്ലസ് എൻഐ ഓഫിസ് തുറന്നു. സിറ്റിസെന്ററിനടുത്ത് ബിടി 60എല്‍എ 115 ക്രേഗാ റോഡിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇമിഗ്രേഷന്‍ അഡൈ്വസ് അതോരിറ്റി, ഗാങ്മാസ്റ്റര്‍ ആന്‍ഡ് ലേബര്‍ അഡൈ്വസ് അതോരിറ്റി എന്നിവയുടെ അഫിലിയേഷനോടെയാണ് ഓഫിസ് പ്രവര്‍ത്തനം.
ഇമിഗ്രേഷന്‍ ലോ പ്രാക്ടീസ് അസോസിയേഷന്‍ അംഗത്വവുമുണ്ട്. ദ് ഇമിഗ്രേഷന്‍ അഡൈ്വസ് അതോരിറ്റി ലവല്‍1 കുടിയേറ്റ, അഭയാര്‍ഥി സുരക്ഷാ ഉപദേശങ്ങള്‍ നല്‍കാന്‍ യോഗ്യത നേടിയ പത്തനംതിട്ട സ്വദേശി ബിബിന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് സേവനങ്ങള്‍. 20 വര്‍ഷമായി ബിബിന്‍ യുകെയിലുണ്ട്. ഇമിഗ്രേഷന്‍ അഡൈ്വസ് അതോരിറ്റി യോഗ്യത നേടുന്ന നോര്‍ത്തേ്ണ്‍ അയര്‍ലന്‍ഡിലെ ആദ്യമലയാളിയാണ് ബിബിന്‍.

യുകെ, ഇന്ത്യന്‍, പാസ്‌പോര്‍ട്, വീസ, മറ്റു വിദേശ വീസാ, ഒസിഎ അപേക്ഷകളുമായി ബന്ധപ്പെട്ട ഉപദേശങ്ങളും സേവനങ്ങളും കുറഞ്ഞ നിരക്കില്‍ മലയാളികള്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബിബിന്‍ ജോസഫ് മനോരമ ഓണ്‍ലൈനോടു പറഞ്ഞു. ഇതിനു പുറമേ യൂണിവേഴ്‌സിറ്റി അഡ്മിഷനുകളും വിദ്യാര്‍ഥി വീസാ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി വിദേശ വിദ്യാഭ്യാസ സേവനം നല്‍കുന്ന ഗൈഡന്‍സ് പ്ലസിന്റെ സഹോദര സ്ഥാപനമായാണ് ബെല്‍ഫാസ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്.