ADVERTISEMENT

മസ്‌കത്ത് ∙ കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി ഗുബ്ര ഇന്ത്യൻ സ്‌കൂൾ വിവിധ സാഹിത്യ മത്സരങ്ങൾ നടത്തി. കഥ, കവിത എന്നീ വിഭാഗങ്ങളിൽ നടന്ന രചനാ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് പ്രിൻസിപ്പാൾ പാപ്രി ഘോഷ്, വൈസ് പ്രിൻസിപ്പാൾ ജി. ശ്രീകുമാർ എന്നിവർ സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. കവിതാ രചന മത്സരത്തിൽ ആറാം ക്ലാസിൽ അനയ് രാഗേന്ദ്, സാന്ദ്ര ആൻ ബിജോയ് എന്നിവർ ഒന്നാം സ്ഥാനത്തെത്തി. ഏഴാം തരത്തിൽ ചിൻമയ് ഐശ്വര്യ ശ്രീജേഷ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സ്‌നിഗ്ധ പായിക്കാട്ടുകാവിൽ രണ്ടാം സ്ഥാനത്തെത്തി. 

literary-competitions-at-gubra

എട്ടാം ക്ലാസിൽ കാവ്യരചനയ്ക്ക് ജാൻവി മൃണാൾ, ഏയ്ഞ്ചൽ മരിയ, അസ്മിൻ അയേഷ എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. മത്സരത്തിൽ പങ്കെടുത്ത പല കുട്ടികളും ഉന്നത നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ പറഞ്ഞു.  കഥാ രചനാ മത്സരത്തിൽ ആറാം തരത്തിൽ അക്‌സ ഫാത്തിം ഷഫീഖ്, സാന്ദ്ര ആൻ ബിജോയ് എന്നിവർക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ അനയ് രാഗേന്ദ് രണ്ടാം സ്ഥാനത്തെത്തി. ദേവിക ശ്രീകാന്ത്, ബാലമുരളി ശ്രീകാന്ത്, അദ്വൈത് കൃഷ്ണ എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിട്ടത്. ഏഴാം തരത്തിൽ സ്‌നിഗ്ധ പായിക്കാട്ടുകാവിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഹംന ഫാത്തിമ, ഗബ്രിയേൽ എ ജോൺ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ചിൻമയ് ഐശ്വര്യ ശ്രീജേഷ്, ഇവാ റേച്ചൽ സാമുവൽ എന്നിവർക്കാണ് മൂന്നാം സമ്മാനം. എട്ടാം ക്ലാസ്സിൽ മികച്ച രചന നടത്തി ഏയ്ഞ്ചൽ മരിയ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഫാത്തിമ സിദ്ദിഖ്, മുഹ്‌സിന അനീഷ് എന്നിവർ രണ്ടാം സ്ഥാനവും ജാൻവി ദിവ്യ മൃണാൾ ഫാത്തിമ അഫ്രിൻ, ആയ്‌ന സുഭാഷ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒമ്പതാം ക്ലാസിൽ ഗൗരി രഘുവാണ് ഒന്നാം സ്ഥാനത്തെത്തിയത്. ദേഹ്‌റ നിസാർ , അഞ്ചൽ പി.റഹിം എന്നിവർക്ക് രണ്ടാം സമ്മാനവും ഏഞ്ചല മറിയം ജേക്കബ്, ഹാജിറ അസീം എന്നിവർ മൂന്നാം സ്ഥാനവും നേടി. 

വായനാ മത്സരം പങ്കാളിത്തവും ഉന്നത നിലവാരവും മൂലം വേറിട്ടതായി.മലയാളത്തിലെ മികച്ച സാഹിത്യ സൃഷ്ടികളിലെ ഭാഗങ്ങളാണ് വായനയ്ക്കായി തിരഞ്ഞെടുത്ത് കുട്ടികൾക്ക് നൽകിയത്. ആറാം തരത്തിൽ അനയ് രാഗേന്ദ്. അവന്തിക നിധേഷ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് മഹ്‌റൂസ് സുൽത്താൻ, ദേവിക ചന്ദ്രൻ എന്നിവർ രണ്ടും നേഹ ലിസ് നിജൂ, ജാൻവി കൃഷ്ണ എന്നിവർ മൂന്നും സ്ഥാനം നേടി. ഏഴാം തരത്തിൽ ചിൻമയ് ഐശ്വര്യ ശ്രീജേഷ്, ആയിഷ ഹാനിയ മുനീർ എന്നിവർ ഒന്നാമതെത്തി. അൽന തെരേസയ്ക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം ഇവാ റേച്ചൽ സാമുവലും ഭദ്ര ബിജു നായരും പങ്കിട്ടു. എട്ടാം ക്ലാസ്സിൽ ഏഞ്ചൽ മേരി , മുഹ്‌സിന അനീഷ് എന്നിവർ ഒന്നാം സ്ഥാനം നേടി. അയ്‌ന സുഭാഷ്, ഫാത്തിമ അഫ്‌റിൻ എന്നിവർക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് മുഹമ്മദ് ഡാനിഷ്, യദുകൃഷ്ണൻ എന്നിവരാണ്. ഒൻപതാം തരത്തിൽ ഗൗരി രഘു, ഏഞ്ചല മേരി ജേക്കബ് എന്നിവർ ഒന്നാമതെത്തി. വൈഗ ഹരി, അർച്ചിത പ്രസാദ് എന്നിവർക്ക് രണ്ടാം സ്ഥാനവും നിവേദ് അനിൽ കുമാറിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com