ADVERTISEMENT

അബുദാബി ∙ കാലാവസ്ഥ ഉച്ചകോടി നടക്കുന്ന എക്സ്പോ വേദിയിലേക്ക് അബുദാബിയിൽനിന്ന് 24 മണിക്കൂറും ബസ് സർവീസ്.  9 ഇലക്ട്രിക് ബസുകളാണ് ദിവസേന 44 സർവീസ് നടത്തുന്നത്. സർവീസ് 12 വരെ തുടരും. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ എയിൽ നിന്ന് പുറപ്പെടുന്ന ബസ് എക്സ്പോ സിറ്റിയിലേക്കും തിരിച്ചും സർവീസ് നടത്തും.  

ഗ്രീൻ ബസ് പദ്ധതിയുടെ ഭാഗമായാണ് സേവനമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) ആസൂത്രണ വിഭാഗം ഡയറക്ടർ അതീഖ് അൽ മസ്റൂഇ അറിയിച്ചു. ഇ– ബസുകൾ ദിവസേന 520 കി.മീ സേവനം പൂർത്തിയാക്കുന്നതോടെ പ്രതിദിനം 3.7 ടൺ കാർബൺ മലിനീകരണം കുറയ്ക്കാനായി. ഭാവിയിൽ മറ്റു മേഖലകളിലേക്കും ഗ്രീൻ ബസ് സേവനം വ്യാപിപ്പിക്കും. ദിവസം 3150 കി.മീ ദൂരം ഇലക്ട്രിക് ബസ് സർവീസ് നടത്തി 9000 ടണ്ണിലധികം കാർബൺ പുറന്തള്ളൽ കുറയ്ക്കുകയാണ് ലക്ഷ്യം. 2 മണിക്കൂറിനകം ഇ– ബസ് ചാർജ് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

English Summary:

Abu Dhabi is operating a 24/7 bus service to Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com