ADVERTISEMENT

മനാമ ∙ ഒഡീഷ സ്റ്റേറ്റ് ടൂറിസം 'വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്‌ട് (ODOP) പദ്ധതി ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ  അംബാസഡർ  വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. എംബസി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ഒഡിയ സമൂഹത്തിൽ നിന്നുള്ളവർ  സംബന്ധിച്ചു.

വിദേശരാജ്യങ്ങളിൽ ഇന്ത്യയിലെ ഓരോ സംസ്‌ഥാനങ്ങളുടെയും സാംസ്കാരിക,ടൂറിസം മേഖലകളെ പരിചയപ്പെടുത്തുകയും അതാത് പ്രദേശങ്ങളിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഒരു പരിപാടി ഇന്ത്യൻ എംബസിയിൽ സംഘടിപ്പിക്കുന്നത്. നേരത്തെ ജമ്മു കാശ്മീർ, രാജസ്‌ഥാൻ, ഉത്തർ പ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളുടെ സമാനമായ പരിപാടികളും എംബസിയിൽ നടത്തിയിരുന്നു. ഒഡീഷയുടെ പ്രാദേശിക ഉൽപ്പന്നങ്ങൾ ഒരു മാസത്തെ കാലയളവിൽ എംബസിയിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഇതോടനുബന്ധിച്ച് കൗൺസിലർ ഹാളിൽ ഒഡീഷയുടെ രുചി വൈവിധ്യങ്ങളും  പാചക വിഭവങ്ങളും  പ്രദർശിപ്പിച്ചു. ഓരോ ജില്ലയിൽ നിന്നും കുറഞ്ഞത് ഒരു ഉൽപ്പന്നം എങ്കിലും ഇത്തരത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ്  ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

English Summary:

Bahrain: Indian Embassy Showcases Tourist Attractions of Odisha under One District One Product Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com