ഖാരിഫ്: സിവില്‍ ഡിഫന്‍സ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
Mail This Article
സലാല ∙ ഖാരിഫ് സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുന്നൊരുക്കങ്ങളുമായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം. എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. സന്ദര്‍ശകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ പുറത്തുവിട്ടു.
വാഹനങ്ങള്‍ അറ്റകുറ്റ പണി നടത്തി പരിപാലിക്കുക, ഫസ്റ്റ് എയ്ഡ് ബാഗ് കരുതുക, അഗ്‌നിശമന ഉപകരണം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കണന്നും അഭ്യര്‍ഥിച്ചു. യാത്രയില്‍ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ വിശ്രമിച്ച് യാത്ര തുടരണം. അനുമതിയില്ലാത്ത കുളങ്ങളിലും ബീച്ചുകളിലും മറ്റും നീന്തരുത്. ഖാരിഫ് സീസണില്‍ തിരമാലകളുടെ അനിയന്ത്രിതമായി ഉയരാന്‍ സാധ്യതയുണ്ടെ്. കുട്ടികളെ നിരീക്ഷിക്കണമെന്നും സാധനങ്ങള്‍ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഉപേക്ഷിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ദാഖിലിയ, ദാഹിറ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലെ ദോഫാര്‍ ഗവര്‍ണറേറ്റിലേക്കുള്ള റോഡുകളില്‍ കണ്‍ട്രോള്‍ പോയന്റുകളും ഒരുക്കിയിട്ടുണ്ട്. തെക്കന്‍ ശര്‍ഖിയയെ അല്‍ വുസ്ത, ദോഫാര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡില്‍ കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.