സര്‍ക്കാര്‍ എജന്‍സികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് ‘എഐ’; പുതിയ നീക്കവുമായി കുവൈത്ത്
Mail This Article
×
കുവൈത്ത് സിറ്റി ∙ സര്‍ക്കാര്‍ എജന്‍സികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏജന്‍സികളിലെ ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍മാര്‍, സൂപ്പര്‍വൈസേഴ്‌സ്, ഇടത്തരം ജീവനക്കാര്‍ എന്നീവര്‍ക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പരിശീലനം നല്‍കും.
ഭരണപരമായ തീരുമാനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതില്‍ എ.ഐയുടെ പ്രാധാന്യത്തെക്കുറിച്ചും, ഡാറ്റ വിശകലനം, വെല്ലുവിളികളെയും തടസ്സങ്ങളെയും എങ്ങനെ അഭിമുഖീകരിക്കാം എന്ന നിലയില്‍ ജീവനക്കാരെ ബോധവല്‍ക്കരിക്കാനാണ് ഈ പരിശീലന സംരംഭം ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ അവസാന വാരം മുതല്‍ പരിശീലനം ആരംഭിക്കും.
English Summary:
Kuwait is integrating artificial intelligence into its government ministries
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.