ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ 22 ഇന്ത്യന്‍ സ്‌കൂളുകളുടെ ഭരണ സമിതിയായ ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് തിരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബാബു രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.എം. ഷക്കീല്‍, ദിവേഷ് ലുമ്പാ, മൈതിലി ആനന്ദ്, താപന്‍ വിസ്, മറിയം ചെറിയാന്‍ എന്നിവര്‍ അംഗങ്ങളായ ഇലക്ഷന്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

നാമനിര്‍ദ്ദേശ പത്രികക്കുള്ള ഫോം വിതരണം നവംബര്‍ 17 മുതല്‍ ആരംഭിക്കും. നവംബര്‍ 21 മുതല്‍ പത്രിക സ്വീകരിച്ചു തുടങ്ങും. ഡിസംബര്‍ ഏഴ് ഉച്ചക്ക് ഒരു മണിവരെ പത്രിക സ്വീകരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഇവ സമര്‍പ്പിക്കാവുന്നതാണ്.

ഡിസംബര്‍ 14ന് നാമനിര്‍ദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാവും. ഡിസംബര്‍ 26ന് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.

സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഡിസംബര്‍ 27ന് പുറത്തുവിടും. ജനുവരി 11ന് മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഹാളിലാണ് തിരഞ്ഞെടുപ്പ്. കാലത്ത് എട്ട് മുതല്‍ വൈകുന്നേരം എട്ട് വരെയാണ് വോട്ടിങ് സമയം. അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും. സ്‌കൂള്‍ ബോര്‍ഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത്.

English Summary:

Oman Indian School Board of Directors Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com