മനുഷ്യക്കടത്ത്; സൗദിയിൽ 14 പ്രവാസികൾ അറസ്റ്റിൽ

Mail This Article
റിയാദ് ∙ സൗദി അറേബ്യയിൽ കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സൗദി അറേബ്യയിൽ കമ്മ്യൂണിറ്റി സെക്യൂരിറ്റിക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പുതുതായി രൂപീകരിച്ച വകുപ്പ് പൊതു സുരക്ഷയുടെ ജനറൽ ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി. ഏറ്റവും പുതിയ ഓപ്പറേഷനിൽ റിയാദ് പൊലീസും കമ്മ്യൂണിറ്റി സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റും ചേർന്ന് മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചതിന് 14 പ്രവാസികളെ അറസ്റ്റ് ചെയ്തു.
ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനത്തിന്റെ ആദ്യ ദിവസങ്ങളിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് മൂന്ന് പ്രവാസി സ്ത്രീകളെ റിയാദിലെ ഒരു ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തു. അതേ ദിവസം തന്നെ മറ്റൊരു കേസിൽ പൊതു ധാർമ്മികത ലംഘിച്ചതിന് ജിദ്ദ പൊലീസുമായി സഹകരിച്ച് അഞ്ച് പ്രവാസികളെ ബോഡി കെയർ സെന്ററിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.