കുവൈത്തില്‍ കത്തി മുനയില്‍ വനിതാ ഡോക്ടറുടെ കാര്‍ തട്ടിയെടുത്തു

Mail This Article
കുവൈത്ത് സിറ്റി∙ ഷോപ്പിങ് കഴിഞ്ഞ് വരുന്നതിനിടെ കുവൈത്തിൽ വനിതാ ഡോക്ടറുടെ കാർ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. 50 വയസ്സുകാരിയായ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ കാറാണ് അക്രമി കവർന്നത്. ഷുവൈഖ് ഏരിയായിലാണ് സംഭവം. ഡേക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍ ഷാമിയ പൊലീസ് കേസെടുത്തു.
‘‘ഷുവൈഖ് അഡ്മിനിസ്‌ട്രേറ്റ് ഏരിയയിലെ ഷോപ്പിങ് മാളില്‍ നിന്ന് പുറത്തിറങ്ങി കാർ പാര്‍ക്കിങ് സ്ഥലത്തേക്ക് പോകവേ, ഒരാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറിന്റെ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ദേഹോപദ്രവം ഭയന്ന് താക്കോല്‍ നല്‍കി. പ്രതി ഉടന്‍ തന്നെ കാറെടുത്ത് കടന്നുകളഞ്ഞു’’ – എന്നാണ് ഡോക്ടർ നൽകിയ മൊഴി.
കാറിനെ സംബന്ധിച്ചുള്ള വിവരങ്ങളും ഡോക്ടര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ക്യാപിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.