ടിഎംഡബ്ല്യുഎ റിയാദ് ഈദ് വസ്ത്ര വിതരണം സംഘടിപ്പിച്ചു

Mail This Article
റിയാദ് ∙ ടിഎംഡബ്ല്യുഎ റിയാദിന്റെ ഈ വർഷത്തെ ഈദ് വസ്ത്ര വിതരണം തലശ്ശേരിയിൽ വച്ചു പ്രസിഡന്റ് തൻവീർ ഹാഷിം സെക്രട്ടറി ഷമീർ തീക്കൂക്കിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
ചടങ്ങിൽ നാട്ടിലുള്ള ടിഎംഡബ്ല്യുഎ ഈസി അംഗങ്ങഴായ സമീർ മൈലാടാൻ, എസ്സാർ മുഹമ്മദ്, ലോക്കൽ കോർഡിനേറ്റമാരായ അബൂബക്കർ സിദ്ദിക്, റഫീഖ് ഒ.വി, സിസിഎഫ് സെക്രട്ടറി മുഹമ്മദ് നിസാർ, നവാസ് എന്നിവരെ കൂടാതെ അൻവരിയാ സ്കൂളിൽ നിന്ന് ഹെഡ് മിസ്റ്റർസ് സോയ ടീച്ചർ, ആബിദ ടീച്ചർ, സൗജത്ത് ടീച്ചർ, ഷീജ ടീച്ചർ, പി ടി എ പ്രസിഡന്റ് റുക്സീന, തഹ്ലീമുൽ അവാം സ്കൂളിൽ നിന്ന് ഹെഡ് മാസ്റ്റർ അബ്ദുൽ സലാം, അബ്ദുള്ള മാസ്റ്റർ എന്നിവരും സന്നിഹിതരായിരുന്നു.
അൻവാരിയ സ്കൂളിലെ കുട്ടികളെ കൂടാതെ തഹ്ലീമുൾ അവാം സ്കൂളിലെ കുട്ടികൾ അടക്കം ഇരുന്നൂറോളം കുട്ടികൾക്ക് ഈ വർഷം പെരുന്നാൾ വസ്ത്രം നൽകി. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പെരുന്നാൾ ദിനത്തിൽ ഒരു ചെറു പുഞ്ചിരി നൽകുവാൻ അംഗങ്ങളുടെ സഹകരണത്താൽ നടത്തുന്ന ഈദ് ഡ്രസ് വിതരണം കുറെ വർഷങ്ങളായി ടിഎംഡബ്ല്യുഎ റിയാദ് നടത്തി വരുന്നു.