ADVERTISEMENT

മസ്‌കത്ത്∙ ഇരട്ട നികുതി ഒഴിവാക്കുന്നതിനും ആദായ നികുതി വെട്ടിപ്പ് തടയുന്നതിനും ഇന്ത്യയുമായുള്ള പ്രോട്ടോക്കോൾ സുൽത്താൻ ഹൈതം ബിൻ താരിക് അംഗീകരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 27ന് മസ്‌കത്തിൽ നടന്ന ചടങ്ങിലാണ് ഇരു രാജ്യങ്ങളും ഈ പ്രോട്ടോക്കോളിൽ ഒപ്പുവെച്ചത്.

ഇന്ത്യയുടെ ഭാഗത്തുനിന്ന് അന്നത്തെ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗും ഒമാനെ പ്രതിനിധീകരിച്ച് നികുതി അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരട്ട നികുതി ഒഴിവാക്കുന്നതിലും വരുമാന നികുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക വെട്ടിപ്പ് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ഭേദഗതി ചെയ്ത പ്രോട്ടോക്കോൾ.

English Summary:

Sultan Approves Protocol with India to Avoid Double Taxation and Prevent Tax Evasion

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com