ADVERTISEMENT

മെൽബൺ ∙ രാജ്യാന്തര ഇംഗ്ലിഷ് പ്രഭാഷണ പ്ലാറ്റ്ഫോം ആയ റ്റെഡ് എക്സ് ടോക്സ് ഓസ്ട്രേലിയയിലെ ഗ്രിഫിത്തിൽ പ്രഭാഷകനായി മലയാളി ശ്യാം മോഹൻ തിരഞ്ഞെടുക്കപ്പെട്ടു. നഴ്സിങ് മേഖലയിൽ ദീർഘകാലത്തെ പ്രവർത്തനപരിചയമുള്ള ശ്യാം, ‘ ബന്ധങ്ങൾക്ക് ജീവിതത്തിലുള്ള പ്രാധാന്യം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പ്രഭാഷണം നടത്തുന്നത്.

shyam-mohan-was-selected-as-a-speaker-at-tedx-talks-in-griffith-australia2

‘ഹൃദയമുള്ളിടത്താണ് ഭവനം’ എന്ന വിഷയത്തെ കേന്ദ്രമാക്കി ഗ്രിഫിത്തിലെ മരിയൻ കാത്തലിക് കേളജിൽ ഓഗസ്റ്റ് 29ന് നടക്കുന്ന സെമിനാറിൽ വിവിധമേഖലകളിൽനിന്നുള്ള എട്ട് പേരാണ് പ്രഭാഷണം നടത്തുന്നത്. സിനിമാ സംവിധായകൻ, വനിതാ പൈലറ്റ്, കാർഷിക വിദഗ്ദൻ, സ്കൂൾ അധ്യാപിക, കൗമാരക്കാരനായ വിദ്യാർഥി തുടങ്ങിയവർ ഉൾപ്പെടുന്ന പ്രഭാഷണപരമ്പരയിൽ അവസരം ലഭിച്ച ഏക ഇന്ത്യക്കാരനാണ് ശ്യാം. മുതിർന്ന പൗരൻമാരുടെ സംരക്ഷണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ‘കെയർ-എച്ച്’ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളാണ് 37കാരനായ ശ്യാം.തൃശൂർ ചിറ്റിലപ്പിള്ളി കോട്ടേപ്പറമ്പിൽ മോഹനന്റെയും മോഹിനിയുടെയും മകനാണ്. ഓസ്ട്രേലിയയിൽ നഴ്സായ പ്രസീതയാണ് ഭാര്യ. മക്കൾ- മിലൻ, സാൻവി.

ഓസ്ട്രേലിയയ്ക്ക് പുറമേ യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി 150 ഓളം അപേക്ഷകരിൽനിന്ന് ഒഡീഷൻ നടത്തിയാണ് പ്രഭാഷകരെ തിരഞ്ഞെടുത്തത്. ‘പ്രചരിപ്പിക്കപ്പെടേണ്ട ആശയങ്ങൾ’ എന്ന മുദ്രാവാക്യത്തോടെ ലോകവ്യാപകമായി പ്രവർത്തിക്കുന്ന ‘റ്റെഡ് എക്സ്’ വിവിധ രാജ്യങ്ങളിൽ പ്രഭാഷണവേദികൾ ഒരുക്കാറുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ബോളിവുഡ് നായകൻ ഷാരുഖാനുമെല്ലാം റ്റെഡ് എക്സിന്റെ വേദികളിൽ പ്രഭാഷകരായി എത്തിയിട്ടുണ്ട്.

1984 ൽ തുടക്കമിട്ട റ്റെഡ് എക്സ് പ്രഭാഷണപരമ്പര വിവിധരാജ്യങ്ങളിലായി നൂറുകണക്കിന് വേദികൾ പിന്നിട്ടു. ബ്രിട്ടിഷ് എഴുത്തുകാരനായ കെൻ റോബിൻസൺ ‘സ്കൂളുകൾ സർഗാത്മകതയുടെ അന്തകരോ’ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണം 76 ദശലക്ഷം ആളുകളാണ്  ഓൺലെനിലൂടെ ശ്രവിച്ചത്. 

കഴിഞ്ഞ 10ന് ഒഡീഷയിലെ കലിംഗ യൂണിവേസിറ്റി സംഘടിപ്പിച്ച പ്ലാറ്റ്ഫോമിൽ പ്രഭാഷകനായി മലയാളിയും രാജ്യാന്തര സൂപ്പർ മെമ്മറൈസറും വേഗതയേറിയ പെർഫോമിങ് ചിത്രകാരനുമായ പത്തനംതിട്ട സ്വദേശി അഡ്വ. ജിതേഷ്ജി പങ്കെടുത്തിരുന്നു.

English Summary:

Shyam Mohan was Selected as a Speaker at TEDx Talks in Griffith, Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com