ഇന്ത്യൻ അമേരിക്കൻ മുരളി ശ്രീനിവാസന് ഒരു വോട്ടിന്റെ വിജയം
![Murali-Srinivasan-3 Murali-Srinivasan-3](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2022/12/17/Murali-Srinivasan-3.jpg?w=1120&h=583)
Mail This Article
സണ്ണിവെയ്ൽ (കലിഫോർണിയ)∙ സണ്ണിവെയ്ൽ സിറ്റി കൗൺസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ എൻജിനീയർ മുരളി ശ്രീനിവാസന് ഒരു വോട്ടിന്റെ വിജയം. ഡിസ്ട്രിക്റ്റ് 3 യിലേക്ക് മത്സരിച്ചു വിജയിക്കുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ കൗൺസിലർ എന്ന ബഹുമതി ഇനി മുരളി ശ്രീനിവാസന് സ്വന്തം. നവംബർ എട്ടിനു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ വരാന്ത്യമാണ് നടന്നത്.
![Murali-Srinivasan Murali-Srinivasan](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2022/12/17/Murali-Srinivasan.jpg)
![Murali-Srinivasan1 Murali-Srinivasan1](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2022/12/17/Murali-Srinivasan1.jpg)
മുരളി ശ്രീനിവാസൻ 2813 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി ജസ്റ്റിൻ വാംഗിന് ലഭിച്ചത് 2812 വോട്ടുകളാണ്. ജനുവരി മൂന്നിനു മുരളി ശ്രീനിവാസൻ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും. കൗൺസിൽ മെമ്പർ എന്ന നിലയിൽ കാലാവസ്ഥാ വ്യതിയാനം, പാർപ്പിട സൗകര്യങ്ങൾ വർധിപ്പിക്കൽ എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്ന് മുരളി ശ്രീനിവാസൻ പറഞ്ഞു.
ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ശ്രീനിവാസൻ തന്റെ അമേരിക്കൻ സ്വപ്നം യാഥാർഥ്യമാക്കുന്നതിനാണ് 1997ൽ അമേരിക്കയിലേക്ക് കുടിയേറിയത്. സണ്ണിവെയ്‍ലിൽ താമസിക്കുന്ന ഇദ്ദേഹം സൺ മൈക്രോസോഫ്റ്റ് ആന്റ് ജനറൽ ഇലക്ട്രിക്ക് എക്സിക്യൂട്ടീവ് എൻജിനീയറാണ്. വെർജിനിയ ടെക്കിൽ നിന്നും കംപ്യൂട്ടറിൽ മാസ്റ്റേഴ്സ് ബിരുദവും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിംഗ് മാനേജ്മെന്റിലും ബിരുദം നേടിയിട്ടുണ്ട്.
English Summary : Indian american Murali Srinivasan wins Sunnyvale city council seat by one vote