യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു
Mail This Article
×
ഫ്‌ളോറിഡ ∙ യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഫ്‌ളോറിഡ സ്വദേശി കുറ്റം സമ്മതിച്ചതായി നീതിന്യായ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു.ഫെർണാണ്ടിന ബീച്ചിൽ നിന്നുള്ള നീൽ സിദ്ധ്‌വാനിയാണ് പ്രതി. 43 കാരനായ പ്രതിക്കെതിരെ ഫ്‌ളോറിഡയിലെ ജാക്‌സൺവില്ലെ ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
അഞ്ച് വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണിത് 2023 ജൂലൈ 31 ന് അയച്ച ഒരു വോയ്‌സ്‌മെയിൽ സന്ദേശത്തിലാണ് സിദ്ധ്‌വാനി രണ്ടുതവണ ഭീഷണി മുഴക്കിയത്. ഓഗസ്റ്റിൽ അറസ്റ്റിലായ പ്രതി അന്നു മുതൽ കസ്റ്റഡിയിലാണ്. ഭീഷണിയെ തുടർന്ന് ജസ്റ്റിസിന് സുരക്ഷ വർധിപ്പിച്ചിരുന്നു.
English Summary:
A Young Man who Threatened to Kill a Supreme Court Justice has Confessed to the Crime
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.