ഷിക്കാഗോ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം
Mail This Article
×
ഷിക്കാഗോ ∙ ഷിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ പുതിയ കോ–ഓർഡിനേറ്ററായി മോളി എബ്രഹാമിനെയും ജോയിന്റ് കോ–ഓർഡിനേറ്ററായി ഗ്രേസി തോമസിനെയും തിരഞ്ഞെടുത്തു. 2 വർഷത്തേയ്ക്കാണ് ഇരുവരെയും തിരഞ്ഞെടുത്തത്.
മിനി ജോൺസന്റെയും റോസമ്മ തോമസിന്റെയും പ്രവർത്തന കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഷിക്കാഗോയിലെ ഫെലോഷിപ്പ് ഓഫ് പെന്തിക്കോസ്തൽ ചർച്ചസ് കൺവീനർ ഡോ വില്ലി എബ്രഹാമിന്റെ ഭാര്യയാണ് കോ–ഓർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട മോളി എബ്രഹാം. ഗുഡ് ഷെപ്പേർഡ് ഫെലോഷിപ്പ് ചർച്ചിലെ അംഗവുമാണ്. ജോയിന്റ് കോ–ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഗ്രേസി തോമസ് ഗില്‍ഗാല്‍ പെന്തക്കോസ്റ്റൽ അസംബ്ലിയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസിന്റെ ഭാര്യയാണ്.
(വാർത്ത: കുര്യൻ ഫിലിപ്പ്)
English Summary:
New Leadership for Chicago Ladies Fellowship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.