ഫോർട്ട് ബെൻഡ് കൗണ്ടിയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

Mail This Article
×
ഹൂസ്റ്റൺ ∙ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഒരു സ്ത്രീക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. വെസ്റ്റ് ടെക്സസിലും പാൻഹാൻഡിലിലും രോഗം പടർന്നുപിടിച്ചതിന് ശേഷം കൗണ്ടിയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്. എല്ലാ താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജി കെ.പി. ജോർജ് അഭ്യർഥിച്ചു.
ഈ സ്ത്രീക്ക് അടുത്ത കാലത്ത് നടത്തിയ രാജ്യാന്തര യാത്രയ്ക്കിടെയാണ് രോഗം ബാധിച്ചതെന്ന് കൗണ്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
English Summary:
Fort Bend County officials confirmed first case of measles on sunday.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.