ADVERTISEMENT

കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്ത് ചിറ്റടിയിലാണ് ലിജോയുടെയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥൻ അലുമിനിയം ഫാബ്രിക്കേഷൻ പണികൾ ചെയ്യുന്ന സാധാരണക്കാരനാണ്. വർഷങ്ങളായി  പരിമിതമായ സൗകര്യങ്ങളുള്ള ചെറിയ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അൽപം കൂടി സൗകര്യമുള്ള ഒരു വീട് എന്ന ഇവരുടെ സ്വപ്നമാണ് ഇതിലൂടെ പൂവണിഞ്ഞത്.

low-cost-house-mundakayam-side

കുടുംബവീടിനടുത്ത് 7 സെന്റ് സ്ഥലം വാങ്ങിയാണ് വീടുപണിതത്. വെല്ലുവിളികളുള്ള പ്ലോട്ട് ആയിരുന്നു ഇത്. തൊട്ടുമുൻപിൽ റോഡ് പോകുന്നു. അതിനാൽ മുൻവശത്ത് മുറ്റം കിട്ടില്ല. പിറകിലൂടെ തോട് ഒഴുകുന്നു. അവിടെയും അധികസ്ഥലം ഒഴിച്ചിടണം. എന്നാൽ കൃത്യമായ പ്ലാനിങ്ങിലൂടെ ഈ പരിമിതികൾ ഇവിടെ മറികടന്നു.

പരിമിതികൾക്കിടയിലും പുറംകാഴ്ച കളറാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. പരമാവധി സ്ഥല ഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. മുൻവശത്തെ ജനലുകൾക്ക് ചുറ്റും സൺഷെയ്ഡ് പോലെ ഷോവോളുകൾ കൊടുത്തിട്ടുണ്ട്. വീടിന്റെ വശത്തും ടെറാക്കോട്ട നിറത്തിൽ ഷോവോളുണ്ട്. കൂടാതെ ഗ്രൂവ്, ടെക്സ്ചർ പെയിന്റിങ്ങും എലിവേഷൻ ഭംഗിയാക്കുന്നു.

low-cost-house-mundakayam-sitout

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1350 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

പ്രധാനവാതിൽ തുറന്ന് കടക്കുന്നത് ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. ഇതിനുമധ്യത്തിലായി ടിവി വോളും പൂജാസ്‌പേസും ഉൾപ്പെടുത്തിയ സെമി-പാർടീഷൻ ഒരുക്കിയിട്ടുണ്ട്. ലിവിങ്- ഡൈനിങ് സ്‌പേസുകൾ ഫോൾസ് സീലിങ്ങും ലൈറ്റിങ്ങും ചെയ്ത് കമനീയമാക്കി. അതിനാൽ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു പ്രീമിയം വീടിന്റെ ഫീൽ ലഭിക്കുന്നു. 

low-cost-house-mundakayam-interior

ഗൃഹനാഥൻ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന ആളായതിനാൽ വീടിന്റെ ഇന്റീരിയർ പണികൾക്കായി വേറെ ആൾ വേണ്ടിവന്നില്ല. ഇത് ഫർണിഷിങ് ചെലവ് നിയന്ത്രിക്കാൻ ഉപകരിച്ചു.

low-cost-house-mundakayam-living

ചെറിയൊരു ഗ്ലാസ് ടേബിളും റെഡിമെയ്ഡ് ചെയറുകളും അടങ്ങുന്ന വളരെ സിംപിളായ ഡൈനിങ് സെറ്റാണ് ഇവിടെയുള്ളത്. സമീപം ഒരു ദിവാനും ഇട്ടിട്ടുണ്ട്. വാഷ് ഏരിയ ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു. ഇതിന്റെ താഴെയും സ്‌റ്റോറേജ് സ്‌പേസുണ്ട്.

low-cost-house-mundakayam-dine

ഫെറോസിമന്റ്  സ്ലാബ് വാർത്ത് ACP ഷീറ്റ് വിരിച്ചാണ് കിച്ചൻ കബോർഡുകൾ. ഇത് ഗൃഹനാഥന്റെ സ്വന്തം വർക്കാണ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

low-cost-house-mundakayam-kitchen

ലളിതസുന്ദരമായാണ് മൂന്നു കിടപ്പുമുറികളും. രണ്ടു മുറികൾക്ക് അറ്റാച്ഡ് ബാത്റൂം ഒരുക്കി. മുറികളിലെ വാഡ്രോബുകളും ഉടമയുടെ ACP വർക്കാണ്.

low-cost-house-mundakayam-bed2

നിലവിൽ വീടിന്റെ ഓപ്പൺ ടെറസിലേക്ക് പിന്നിലൂടെ സ്‌റ്റെയർ എൻട്രിയുണ്ട്. ഭാവിയിൽ സാമ്പത്തികം വരുന്ന മുറയ്ക്ക് മുകളിലേക്ക് വീട് വിപുലീകരിക്കാം എന്ന ഗുണവുമുണ്ട്.

low-cost-house-mundakayam-bed1

കോവിഡ് സമയത്താണ് പണി പുരോഗമിച്ചത്. ഇടയ്ക്ക് ലോക്ഡൗൺ മൂലം പണി നിർത്തിവച്ചു. പുനരാരംഭിച്ചപ്പോൾ നിർമാണസാമഗ്രികൾക്ക് വലിയ വിലക്കയറ്റമായി. അതും പ്രതീക്ഷിക്കാതെ ചെലവ് അൽപം വർധിപ്പിച്ചു. എന്നിരുന്നാലും സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 28 ലക്ഷം രൂപയ്ക്ക് ഏറെക്കാലമായി ഇവർ കൊതിച്ചിരുന്ന സ്വപ്നഭവനം സഫലമായി.

 

low-cost-house-mundakayam-plan

Project facts

Location- Chittadi, Mundakkayam

Plot- 7 cent

Area- 1350 Sq.t

Owner- Lijo

Contractors- Achu, Cyril

Foresight Homes

Mob- 9947137756

Budget- 28 Lakhs

Y.C- Apr 2022

English Summary- Low Cost Kerala House Plans; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com