വീട്ടിലെ തൂണുകൾ, പടികളുടെ എണ്ണം തെറ്റിയാൽ ദോഷമോ?
Mail This Article
വീടിന് നട പണിയുമ്പോൾ ഒറ്റ നമ്പരാണോ ഇരട്ട നമ്പരാണോ നല്ലത്?
ഇരട്ട സംഖ്യകളായി വരുന്ന പടികളും ഒറ്റസംഖ്യയായി കയറ്റവുമാണ് വേണ്ടത്. അതായത് രണ്ടു പടി ഉള്ളിടത്ത് മൂന്നു കയറ്റവും നാലായാൽ അഞ്ചു കയറ്റവും ആകും.
വീടിന് തൂണുകൾ നിർമിക്കുമ്പോൾ ഒറ്റ സംഖ്യയാണോ ഇരട്ട സംഖ്യയാണോ നിശ്ചയിക്കേണ്ടത്?
തൂണുകളുടെ എണ്ണത്തിനല്ല പ്രാധാന്യം. ഗൃഹമധ്യത്തിൽ തൂൺ വരാതിരിക്കത്തക്കവണ്ണം സംവിധാനം ചെയ്യുകയാണ് വേണ്ടത്. അതായത് ഒരേ അകലത്തിൽ തൂൺ വയ്ക്കുമ്പോൾ, ഇരട്ടസംഖ്യയായാൽ സ്വാഭാവികമായും മധ്യത്തിൽ തൂൺ വരുന്നതല്ല.
ഗോവണിയിലെ പടികളുടെ എണ്ണത്തിന് നിബന്ധനയുണ്ടോ?
തത്ത്വത്തിൽ പറഞ്ഞാൽ ഇരട്ടപ്പടികൾ വേണമെന്നാണു പറയുക. കാരണം മറ്റൊന്നുമല്ല, മധ്യത്തിൽ വരരുതെന്നുള്ളതാണ് തത്ത്വം. ഒട്ടാകെയുള്ള ഉയരത്തിനെ ഭാഗിച്ചുകഴിഞ്ഞാൽ ഇരട്ടപ്പടികളായി വച്ചാല്‍ കയറ്റം ഒറ്റയാകും. അപ്പോൾ ഈ പടി ആകെയുള്ള ഉയരത്തിന്റെ മധ്യത്തിൽ വരികയില്ല. മധ്യം ഒഴിഞ്ഞാണു വരിക. പടി ഇരട്ടയായാൽ ഉയരമായി സങ്കൽപിക്കപ്പെടുന്നതിന്റെ മധ്യവും ഒഴിയും.