ഞാറു നടീൽ ഇനി കൂടുതൽ എളുപ്പം; മഹീന്ദ്ര 6 ആര്‍ഒ പാഡി വാക്കര്‍ ഞാറു നടീൽ യന്ത്രം കേരളത്തിലും
Mail This Article
മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഫാം എക്യുപ്മെന്റ് സെക്ടര്‍ (എഫ്ഇഎസ്) മഹീന്ദ്ര 6ആര്‍ഒ പാഡി വാക്കര്‍ എന്ന പേരില്‍ പുതിയ ആറു നിര ഞാറു നടീൽ യന്ത്രം പുറത്തിറക്കി. 4 ആര്‍ഒ വാക്ക് ബിഹൈന്‍ഡ് ട്രാന്‍സ്പ്ലാന്റര്‍ (എംപി461), 4 ആര്‍ഒ റൈഡ്ഓണ്‍ (പ്ലാന്റിങ് മാസ്റ്റര്‍ പാഡി 4ആര്‍ഒ) എന്നിവ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കളായ മഹീന്ദ്ര പുതിയ മഹീന്ദ്ര 6 ആര്‍ഒ പാഡി വാക്കര്‍ വിപണിയിലെത്തിക്കുന്നത്.
ജലസംരക്ഷണം, കുറഞ്ഞ പരിസ്ഥിതി ആഘാതം എന്നിവ സാധ്യമാക്കുന്നതാണ് പുതിയ 6ആര്‍ഒ പാഡി വാക്കര്‍. നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ട മൊത്തത്തിലുള്ള ലാഭക്ഷമത വര്‍ധിപ്പിക്കുന്നതിനോടൊപ്പം ലേബര്‍ഇന്റന്‍സീവ് ടെക്നിക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ തൊഴില്‍ ചെലവും ഇത് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെട്ടു.
മികച്ച ഓപ്പറേറ്റര്‍ കാര്യക്ഷമതയാണ് മറ്റൊരു സവിശേഷത. കൃത്യവും കാര്യക്ഷമവുമായ നടീലിനായി രൂപകല്‍പന ചെയ്തിരിക്കുന്ന ഈ യന്ത്രം, നെല്‍കൃഷിയില്‍ പുതിയ സാധ്യതകൾ തുറക്കും. അനായാസം പ്രവര്‍ത്തിപ്പിക്കാവുന്ന ഒതുക്കമുള്ള ഈ യന്ത്രം ഉപയോഗിച്ച് ഒരേസമയം ആറ് വരികളിലായി ഞാറ് നടാൻ കഴിയും. മാത്രമല്ല, പരിമിതമായ ഇടങ്ങളില്‍ പോലും എളുപ്പത്തില്‍ വിദഗ്ധമായി പ്രയോഗിക്കാനുമാകും. 4 ലിറ്റര്‍ ശേഷിയുള്ള ഉയര്‍ന്ന ഡ്യൂറബിള്‍ ഗിയര്‍ബോക്സും ശക്തമായ എൻജിനും പുതിയ യന്ത്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
കേരളത്തിലെ മഹീന്ദ്രയുടെ ഫാം മെഷിനറി ഡീലര്‍ ശൃംഖലയിലൂടെ പുതിയ മഹീന്ദ്ര 6ആര്‍ഒ പാഡി വാക്കര്‍ വാങ്ങാം. മഹീന്ദ്ര സാത്തി എന്ന മഹീന്ദ്രയുടെ പുതിയ ആപ് വഴി യന്ത്രം നിരീക്ഷിക്കാനും യാത്രയ്ക്കിടയില്‍ പോലും വേഗത്തിലും എളുപ്പത്തിലും സേവനങ്ങള്‍ ഉറപ്പാക്കാനും സാധിക്കും. പുതിയ മഹീന്ദ്ര 6ആര്‍ഒ പാഡി വാക്കറും, മഹീന്ദ്രയുടെ മറ്റു പാഡി ട്രാന്‍സ്പ്ലാന്ററുകളും വാങ്ങുമ്പോള്‍ മഹീന്ദ്ര ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ് എന്നിവയില്‍ നിന്നുള്ള മികച്ച ഫിനാന്‍സിങ് ഓപ്ഷനുകളും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.