‘അഭിനയമറിയാതെ’; നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു
Mail This Article
നടൻ സിദ്ദിഖിന്റെ ആത്മകഥയായ ‘അഭിനയമറിയാതെ’ പ്രകാശനം ചെയ്തു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. കോഴിക്കോട് ലിപി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ജീവിതവും സിനിമയും സമ്മാനിച്ച അനുഭവങ്ങളെ പലപ്പോഴായി പകർത്തിയെഴുതിയത് പുസ്തക രൂപത്തിൽ ആക്കുകയായിരുന്നു. മാതാവ്, പിതാവ്, അടുത്ത സുഹൃത്തുക്കൾ തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോയവരെ കുറിച്ച് പുസ്തകത്തിൽ പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നു തുടങ്ങി സിനിമാ മേഖലയിലെ തന്റെ സുഹൃത്തുക്കളെ കുറിച്ചും അവരുമായുള്ള അനുഭവങ്ങളും സിദ്ദിഖ് പറയുന്നു.
കാറില്ലാത്ത കാലത്തെ ജീവിതവും പിന്നീട് അതു വാങ്ങിയ കഥയും പുസ്തകത്തിൽ പറയുന്നു. സിദ്ദിഖിന്റെ വ്യക്തിപരമായ ഇഷ്ടങ്ങളും ഓർമകളും സിനിമയിലെ അനുഭവങ്ങവും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. മമ്മൂട്ടി പുസ്തകം പ്രകാശനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, അപ്രതീക്ഷിതമായി വന്ന ചില തിരക്കുകൾ കാരണം അദ്ദേഹത്തിന് പ്രകാശന ചടങ്ങിലേക്ക് എത്താൻ സാധിച്ചില്ലെന്നു സിദ്ദിഖ് പറഞ്ഞു.