ADVERTISEMENT

വിജയ് നായകനായെത്തിയ വാരിസിലെ ഡിലീറ്റഡ് സീൻ പുറത്ത്. പ്രൈം വിഡിയോയാണ് ഡിലീറ്റഡ് രംഗം പുറത്തുവിട്ടത്. ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 22 നായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. വിജയ് അവതരിപ്പിക്കുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രവും പ്രകാശ് രാജിന്റെ ജയപ്രകാശും തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് വിഡിയോയിൽ കാണാനാകുക. താരത്തിന്റെ മാസ് ഡയലോഗുകൾ ഉൾപ്പെടുന്നതാണ് ഈ രംഗം. ഈ രംഗം എന്തുകൊണ്ട് സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തിയറ്ററിൽ ഈ രംഗം ഏറെ ആവേശമുണർത്തുമായിരുന്നു എന്നും പലരും അഭിപ്രായപ്പെടുന്നു.

 

310 കോടി രൂപയിലധികം രൂപയാണ് ചിത്രം തിയറ്ററുകളിൽ നിന്നും കലക്ട് ചെയ്തത്. വിജയ്‌യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 

 

പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. എസ് തമന്റെ ആണ് സംഗീതം. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com