‘ആടുജീവിതം’ മലയാള സിനിമയുടെ നാഴികക്കല്ല്: രമേശ് ചെന്നിത്തല

Mail This Article
‘ആടുജീവിതം’ സിനിമയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തല. മലയാള സിനിമയുടെ നാഴികക്കല്ലുകളിൽ ഒന്നാണ് ആടുജീവിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘സ്വപ്നങ്ങളുമായി വിമാനം കയറി ജീവിതത്തിന്റെ കത്തുന്ന ചിതയിലൂടെ നടന്നു തീരുന്ന ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. ഹരിപ്പാട് സ്വദേശിയായ നജീബിൻ്റെ കഥ അതിന്റെ അത്യപാരതകളിലൊന്നാണ്.
ബെന്യാമിന്റെ ജീവസുറ്റ അക്ഷരങ്ങൾക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്ക്രീനിൽ ജീവിച്ചു തീർത്തപ്പോൾ കണ്ടിരിക്കുന്നവരുടെ ഹൃദയത്തിൽ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും.
ആടുജീവിതം കണ്ടു. മലയാള സിനിമയുടെ നാഴികക്കല്ലുകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം! പകരം വയ്ക്കാൻ വാക്കുകളില്ല.’’–രമേശ് ചെന്നിത്തലയുടെ വാക്കുകൾ.