‘ഇങ്ങനേ പെയ്യല്ലേ മഴേ, നീ തോരണം’; നൊമ്പരത്തോടെ എം.ജയചന്ദ്രൻ
![m-jayachandran m-jayachandran](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2020/8/11/m-jayachandran.jpg?w=1120&h=583)
Mail This Article
കാലവർഷക്കെടുതികളിൽ വേദനിച്ച് ‘മഴ തോരണം നോവ് തീരണം’ എന്നു കുറിച്ച് പാട്ട് പാടി സംഗീതസംവിധായകൻ എം.ജയചന്ദ്രൻ. അദ്ദേഹം തന്നെയാണ് ഒരു മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ സമൂഹമമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വീടിന്റെ ബാൽക്കണിയിൽ നിന്ന് മഴ നോക്കിയാണ് ജയചന്ദ്രന്റെ പാട്ട്.
കമലിന്റെ സംവിധാനത്തിൽ 2004–ൽ പുറത്തിറങ്ങിയ ‘പെരുമഴക്കാലം’ എന്ന ചിത്രത്തിൽ ജയചന്ദ്രൻ തന്നെ സംഗീതം നൽകി ആലപിച്ച ‘രാക്കിളി തൻ വഴിമറയും’ എന്നു തുടങ്ങുന്ന പാട്ടാണ് അദ്ദേഹം പാടിയത്. ചിത്രത്തിൽ ഈ പാട്ടിന്റെ ഫീമെയിൽ വേർഷൻ പാടിയത് സുജാത മോഹൻ ആണ്. റഫീഖ് അഹമ്മദിന്റേതാണു വരികൾ. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പാട്ടിന് ഇന്നും ആസ്വാദകർ ഏറെയാണ്.
ജയചന്ദ്രൻ പങ്കുവച്ച വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ പാട്ട് വീണ്ടും കേൾക്കാൻ സാധിച്ചതിന്റെ സന്തോഷം ആസ്വാദകർ പ്രകടിപ്പിച്ചു.