ദേവരാജൻ മാസ്റ്ററിനൊപ്പമുള്ള മധുരിക്കും ഓർമകളുമായി സുദീപിന്റെ പുസ്തകം
Mail This Article
സംഗീതചക്രവർത്തി ദേവരാജൻ മാസ്റ്ററിനൊപ്പമുള്ള ഓർമകളെ പുസ്തകരൂപത്തിലാക്കി ഗായകൻ സുദീപ് കുമാർ. രാഗതരംഗിണി എന്ന പേരിലുള്ള പുസ്തകം ഒലിവ് ബുക്സ് ആണ് പുറത്തിറക്കിയത്. അമേരിക്കയിൽ വച്ചു നടന്ന ചടങ്ങിൽ സാഹിത്യകാരനും കഥാകൃത്തുമായ അനിൽലാൽ ശ്രീനിവാസൻ പുസ്തകപ്രകാശനം നിർവഹിച്ചു. അല (Art lovers of America)യുടെ വേദിയിൽ വച്ചായിരുന്നു പ്രകാശനചടങ്ങ്. അലയുടെ നാഷനൽ സെക്രട്ടറി ഷിജി അലക്സ് ചടങ്ങിൽ സന്നിഹിതയായിരുന്നു.
സുദീപ് കുമാറിന്റെ ആദ്യ പുസ്തകമാണ് രാഗതരംഗിണി. ദേവരാജൻ മാസ്റ്ററിനൊപ്പമുള്ള മധുരിക്കും ഓർമകളും ആഴമേറിയ അനുഭവങ്ങളും പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. സ്വന്തമായി എഴുതി പൂർത്തിയാക്കിയ പുസ്തകം വായനക്കാർക്കരികിൽ എത്തിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് ജീവിതത്തിലെ സുപ്രധാന കാര്യമാണെന്നും സുദീപ് കുമാർ പ്രതികരിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയാണ് രാഗതരംഗിണിയുടെ അവതാരിക എഴുതിയിരിക്കുന്നത്.